റോസ്റ്റർ ഇല്ലാത്ത ഇൻഡിഗോ, വലയേണ്ടി വന്നത് ആയിരക്കണക്കിന് യാത്രക്കാർ

ഒറ്റ പ്രവർത്തന പിഴവാണ്. വലയേണ്ടി വന്നത് ആയിരക്കണക്കിന് യാത്രക്കാർ

Update: 2025-12-08 11:18 GMT

ഒറ്റ പ്രവർത്തന പിഴവാണ്. വലയേണ്ടി വന്നത് ആയിരക്കണക്കിന് വിമാന യാത്രക്കാർ? വ്യോമയാന മേഖലയിലെ നിലവിലെ പ്രതിസന്ധി ഇൻഡിഗോയുടെ പ്രവർത്തന പിഴവ് കൊണ്ടെന്ന്  വ്യോമയാന മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡു. സ‍ർക്കാരിൻ്റെ പുതിയ നി‍ർദേശം അനുസരിച്ച് പൈലറ്റുമാരുടെ ഡ്യൂട്ടിയും സമയക്രമവും ഉറപ്പാക്കുന്നതിൽ എയ‍ർലൈൻ പരാജയപ്പെട്ടു. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ഇൻഡി​ഗോ ഉൾപ്പെടെയുള്ള വിമാന കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ ഒരു മാസം മുഴുവൻ സമയം ലഭിച്ചിട്ടും നി‍ദേശങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്നാണ് വിമ‍ർശനം.

നവംബർ ഒന്നിന് ഇൻഡിഗോയിൽ നിന്ന് വിശദീകരണങ്ങൾ തേടി. നിലവിലെ പ്രതിസന്ധിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുണ്ടെന്നും നായിഡു പറ‍ഞ്ഞു. പൈലറ്റുമാരുടെ സുരക്ഷ മാത്രമല്ല വ്യോമയാന മേഖലയിലെ മുഴുവൻ സംവിധാനത്തിന്റെ സുരക്ഷയിലും സ‍ർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ എയർലൈനുകളും നിയമങ്ങൾ പാലിക്കണമെന്ന് നി‍ർദേശിച്ചത്.

ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് കൂടുതൽ എയർലൈനുകൾ വരണമെന്നും നായിഡു പറയുന്നു.ഇന്ത്യയുടെ ഡിമാൻഡ് അനുസരിച്ച്, അഞ്ച് വലിയ വിമാനക്കമ്പനികൾ എങ്കിലും വേണം. കൂടുതൽ വിമാനക്കമ്പനികളെ വ്യോമയാന മേഖലയുടെ ഭാഗമാക്കാൻ സർക്കാർ ശ്രമിക്കുന്നതും നായിഡു എടുത്തുകാണിച്ചു. കഴിഞ്ഞ അഞ്ച്, ആറ് വർഷമായി നിരവധി ചെറിയ വിമാനക്കമ്പനികളെയും സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. 

Tags:    

Similar News