ഡൊണാള്‍ഡ് ട്രംപ് ലണ്ടനിലെത്തി. വ്യാഴാഴ്ച യുകെ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

യുകെ സന്ദര്‍ശനം രണ്ട് ദിവസം

Update: 2025-09-17 06:30 GMT

രണ്ടു ദിവസത്തെ യുകെ സന്ദര്‍ശത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പത്‌നി മെലാനിയയും ലണ്ടനില്‍ എത്തി. ഇന്ന് വിന്‍ഡ്‌സര്‍ കാസിലില്‍ ചാള്‍സ് രാജാവും രാജ്ഞി കാമിലയുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായും ചര്‍ച്ച നടത്തും. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധങ്ങളും രാജ്യവ്യാപകമായി നടക്കുന്നുണ്ട്. ട്രംപിന്റെ ബ്രിട്ടനിലെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 2019 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം.

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിന്‍ഡ്സര്‍ കാസിലില്‍ ട്രംപിനും പത്‌നി മെലാനിയക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. എയര്‍ഫോഴ്സ് വണ്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ട്രംപിനെ യുകെയിലെ യുഎസ് അംബാസഡര്‍ വാറന്‍ സ്റ്റീഫന്‍സും രാജാവിന്റെ ലോര്‍ഡ്- ഇന്‍- വെയിറ്റിംഗ് വിസ്‌കൗണ്ട് ഹെന്റി ഹുഡും ചേര്‍ന്ന് സ്വീകരിച്ചു.

Tags:    

Similar News