ജിആര്‍എം ഓവര്‍സീസ് ബോര്‍ഡ് 136.5 കോടി രൂപയുടെ ധനസമാഹരണത്തിന് അനുമതി നല്‍കി

  • ജിആര്‍എം ഓവര്‍സീസ്, 136.5 കോടി രൂപയുടെ ധനസമാഹരണത്തിന് ഒരുങ്ങുന്നു
  • 91,00,000 ഷെയര്‍ വാറണ്ടുകള്‍ ഇഷ്യൂ വില രൂപയ്ക്ക് അനുവദിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കി
  • വാറന്റിന് 148 രൂപ പ്രീമിയം ഉള്‍പ്പെടെ 150 രൂപയാണ് ഇഷ്യുവില

Update: 2024-06-21 11:50 GMT

എഫ്എംസിജി, ബസ്മതി അരി കയറ്റുമതി കമ്പനിയായ ജിആര്‍എം ഓവര്‍സീസ്, 136.5 കോടി രൂപയുടെ ധനസമാഹരണത്തിന് ഒരുങ്ങുന്നു. 33 പ്രൊമോട്ടര്‍മാര്‍ക്കും നോണ്‍-പ്രൊമോട്ടര്‍ നിക്ഷേപകര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ ഷെയര്‍ വാറന്റുകള്‍ വഴിയുള്ള ധനസമാഹരണത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി അറിയിച്ചു. 91,00,000 ഷെയര്‍ വാറണ്ടുകള്‍ ഇഷ്യൂ വില രൂപയ്ക്ക് അനുവദിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കി. വാറന്റിന് 148 രൂപ പ്രീമിയം ഉള്‍പ്പെടെ 150 രൂപയാണ് ഇഷ്യുവില.

സമാഹരിക്കുന്ന ഫണ്ട് ഇന്ത്യയുടെ '10X' ബ്രാന്‍ഡിനെ വിപുലീകരിക്കുകയും അതിനെ ഒരു സമഗ്ര ഭക്ഷ്യ എഫ്എംസിജി ഉല്‍പ്പന്ന കമ്പനിയാക്കുകയും ചെയ്യും. തന്ത്രപരമായ ലയനങ്ങളും ഏറ്റെടുക്കലുകളും ഉള്‍പ്പെടെ ഭാവിയിലെ അജൈവ വളര്‍ച്ചാ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുന്നതിനും ഫണ്ട് അനുവദിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ കമ്പനി നേരിട്ടോ അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴിയോ സംയുക്ത സംരംഭങ്ങള്‍ വഴിയോ ഏറ്റെടുക്കാം.

Tags:    

Similar News