പരസ്യകലാ മേഖലയിലെ കലാകാരന്മാരെ അനുമോദിച്ചു

Update: 2023-10-09 11:30 GMT

കേരള അഡ്വര്‍ടൈസിങ് ഇന്‍ഡസ്ട്രീസ്അസോസിയേഷന്‍ ( KAIA) കൊച്ചിയില്‍ നടത്തിയ മാധവേട്ടന്‍ അനുസ്മരണവും, പഴയകാല പരസ്യ കലാകാരന്മാരെ അനുമോദിക്കലും ചടങ്ങ് വ്യവസായ, നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, മുന്‍ മേയറും, എംഎല്‍എയുമായ സിഎം ദിനേശ് മണി, KAIA മുഖ്യ രക്ഷാധികാരി ചന്ദ്ര മോഹന്‍, PRCI ഡയറക്ടര്‍ ഡോ. ടി വിനയകുമാര്‍, സംസ്ഥാന പ്രസിഡന്റ് ജി രമേശ് ബാബു , രക്ഷാധികാരിപി മോഹനചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എം ചിത്രപ്രകാശ്, സംസ്ഥാന സെക്രട്ടറി രാജേഷ് കുമാര്‍ , ശ്രീമതി ചെല്ലമ്മ മാധവന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പരസ്യരംഗത്തെ 17 കലകരന്മാരെ ആദരിച്ചു

Tags:    

Similar News