ഹാജർ ബുക്കും ഒപ്പിടലും ഇനിയില്ല, സെക്രട്ടേറിയറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി
സംസ്ഥാനത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കി ഉത്തരവ്. ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സെക്രട്ടറിയേറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ അതോടൊപ്പം തുടർന്നു വരുന്ന ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ആവശ്യകത ഇല്ലെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ സെക്രട്ടേറിയറ്റിലെ ബയോമെട്രിക്ക് പഞ്ചിങ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തേണ്ടതും ബന്ധപ്പെട്ട മേലധികാരികൾ അത് ഉറപ്പ് വരുത്തേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.