അവസാന ലാപ്പിലേക്കടുത്ത് പോളിംഗ്

  • 1800 പ്രശ്‌ന ബാധിത ബൂത്തുകള്‍
  • മാവോയിസ്റ്റ് ഭീഷണി നേരിടുന്ന വോട്ടിംഗ് കേന്ദ്രങ്ങള്‍ നാഗാ, തെലങ്കാന ഫോഴ്‌സുകളുടെ നിയന്ത്രണത്തില്‍
  • ഇടുക്കി ജില്ലയിലാണ് കുറവ് പോളിംഗ് കൂടുതല്‍ മലപ്പുറത്തും

Update: 2024-04-26 11:57 GMT

ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് 50 ശതമാനം പിന്നിട്ടു. കനത്ത വേനല്‍ ചൂടിനെ അവഗണിച്ചാണ് വോട്ടര്‍മാര്‍ വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം വൈകീട്ട് 3.15 വരെ 52.34 ശതമാനം വോട്ടുകളാണ് പെട്ടിയിലായിരിക്കുന്നത്. 54.96 ശതമാനവുമായി കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. പൊന്നാനിയിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 47.59 ശതമാനം.

വടകരയിലും കോഴിക്കോടും പോളിംഗ് 50 ശകമാനം കടന്നു. മിക്ക ബൂത്തുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്. 1800 പ്രശ്‌നബാധിത ബൂത്തുകളുണ്ടെങ്കിലും തീര്‍ത്തും സമാധാനപരമായാണ് സംസ്ഥാനം തിരഞ്ഞെടുപ്പില്‍ മുന്നേറുന്നത്. അനിഷ്ട സംഭവങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. രാവിലെ 5.30 മോക്ക് പോളിംഗ് നടത്തിയിരുന്നു. വൈകീട്ട് ആറ് വരെയാണ് വോട്ടിംഗ് സമയം.


Tags:    

Similar News