ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്, ബി ടു ബി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  • ആയുര്‍വേദ ഉത്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുകയും അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ സഹായിക്കുകയുമാണ് ബി ടു ബി മീറ്റിന്റെ ലക്ഷ്യം.

Update: 2023-11-03 16:06 GMT

ഡിസംബറില്‍ നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിലെ ബിസിനസ് മീറ്റിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആയുര്‍വേദ ആശുപത്രികള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ക്ലിനിക്കുകള്‍ക്കും സെല്ലര്‍മാരായും ആയുര്‍വേദ ടൂര്‍-ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും ബയര്‍മാരായും പങ്കെടുക്കാം. രജിസ്‌ട്രേഷന്: www.gafindia.org, ഫോണ്‍: 9947733339 / 9995139933. ആയുര്‍വേദ ഉത്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുകയും അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ സഹായിക്കുകയുമാണ് ബി ടു ബി മീറ്റിന്റെ ലക്ഷ്യം. ഇന്ത്യയിലെയും വിദേശത്തെയും നൂറോളം സെല്ലര്‍മാരും മുന്നൂറോളം ബയേഴ്‌സുമാണ് ഡിസംബര്‍ മൂന്നിന് നടക്കുന്ന ബി ടു ബി മീറ്റിന്റെ ഭാഗമാകുന്നത്.

ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജിഎഎഫിന്റെ പ്രമേയം 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ്.

കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) ജിഎഎഫ് സംഘടിപ്പിക്കുന്നത്.

Tags:    

Similar News