സംരംഭകര്‍ക്ക് പരാതിയുണ്ടോ ? ജസ്റ്റ് 'ചാറ്റ് വിത്ത് മിനിസ്റ്റര്‍', 7 ദിവസത്തിനകം പരിഹാരം

Update: 2022-12-27 13:33 GMT


തിരുവനന്തപുരം: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ക്കും സംശയങ്ങള്‍ക്കും പോം വഴി ഉടനടി ലഭ്യമാകും. സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കുകയാണ് വ്യവസായ വകുപ്പ്. വ്യവസായ സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കുവാനുള്ള സൗകര്യമാണ് വ്യവസായ വാണിജ്യ വകുപ്പ് ഒരുക്കുന്നത്. 'ചാറ്റ് വിത്ത് മിനിസ്റ്റര്‍' എന്നാണ് ഈ സംവിധാനത്തിന് പേര്. സംരംഭകര്‍ക്ക് അവരുടെ പരാതികളും അന്വേഷണങ്ങളും 9846441445 എന്ന വാട്‌സാപ്പ് കോണ്‍ടാക്റ്റ് നമ്പറിലേയ്ക്ക് സന്ദേശമായിട്ട് അയക്കാവുന്നതാണ്.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാതല റിസോഴ്‌സസ് പേഴ്‌സണ്‍മാരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ പരിഹാര നടപടികള്‍ സ്വീകരിക്കും. പരാതികള്‍ പരിഹരിക്കുന്നതിനും ഇതു സംബന്ധിച്ച് സംരംഭകര്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും പരമാവധി 7 ദിവസത്തെ സമയ പരിധി ആണ് നിശ്ചയിച്ചിരിക്കുന്നത്.

ഒരു വര്‍ഷം കൊണ്ട് ഈ സമയപരിധി 48 മണിക്കൂര്‍ ആക്കാന്‍ ആണ് വ്യവസായ വകുപ്പ് പരിശ്രമിക്കുന്നത്. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഈ നമ്പറിലേയ്ക്ക് സന്ദേശം അയക്കാം. സംരംഭകര്‍ക്ക് തടസങ്ങളില്ലാതെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സൗകര്യമൊരുക്കാനാണ് ഈ സംവിധാനം.

Tags:    

Similar News