105 കോടിയുടെ വന്‍ ഓര്‍ഡര്‍ സ്വന്തമാക്കി കെഎംഎംഎല്‍

  • ടൈറ്റാനിയം സ്പഞ്ച് ലോഹം രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ പുതിയ ഓര്‍ഡര്‍ വഴി സാധിക്കും

Update: 2023-08-01 12:32 GMT

സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് (കെഎംഎംഎല്‍) 105 കോടിയുടെ ഓര്‍ഡര്‍. പ്രതിരോധ മേഖലയില്‍ നിന്നാണ് കൊല്ലം ചവറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎംഎംഎല്ലിന് ഈ വലിയ ഓര്‍ഡര്‍ ലഭിക്കുന്നത്. ഈ മേഖലയില്‍ നിന്ന് സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ ഓര്‍ഡറാണിത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നേവിയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തിനാണ് ടൈറ്റാനിയം സ്പഞ്ചിന് വേണ്ടിയുള്ളതാണ് ഇപ്പോള്‍ നേടിയിരിക്കുന്ന ഓര്‍ഡര്‍.

ബഹിരാകാശ മേഖലയില്‍ ഉപയോഗിക്കുന്ന വിവിധ ഗ്രേഡിലുള്ള മെറ്റീരിയലുകള്‍ക്ക് പുറമെ ഉല്‍പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം സ്പഞ്ച്, കമ്പനിയില്‍ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. പുതിയ ഓര്‍ഡര്‍ ലഭിച്ചതോടെ ടൈറ്റാനിയം സ്പഞ്ച് ലോഹം രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് ഉപയോഗിക്കാനാകും

കഴിഞ്ഞ 5 വര്‍ഷങ്ങളിലായി വിവിധ ഗ്രേഡുകളിലുള്ള 650 ടണ്ണിന്റെ ഓര്‍ഡര്‍ നേടാന്‍ കെഎംഎംഎല്ലിന് കഴിഞ്ഞിട്ടുണ്ട്. .മന്ത്രി പി.രാജീവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം കെ.എം.എം.എല്‍ ടൈറ്റാനിയം സ്പഞ്ച് പ്ലാന്റ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റിയാബിന്റെ (Public Sector Restructuring and Internal Audit Board)നേതൃത്വത്തിലും ചര്‍ച്ചകള്‍ നടന്നു. ഇതേത്തുടര്‍ന്നാണ് ഓര്‍ഡര്‍ ലഭിച്ചത്.

Tags:    

Similar News