സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി കെ.എസ്.എഫ്.ഇ

Update: 2025-05-17 09:57 GMT

നിക്ഷേപ പദ്ധതികളിലെ പലിശനിരക്കുകൾ പുതുക്കി കെ.എസ്.എഫ്.‌ഇ. ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ്, ഷോർട്ട് ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപപദ്ധതികളിലാണു മാറ്റം

സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവയ്ക്ക് ഒരു വർഷത്തേക്ക് 8.50 ശതമാനമായും ഒരു വർഷം മുതൽ രണ്ടു വർഷത്തേക്ക് എട്ടു ശതമാനമായും രണ്ടു വർഷം മുതൽ മൂന്നു വർഷത്തേക്ക് 7.75 ശതമാനമായുമാണ് പലിശ നിരക്ക് ഉയർത്തിയത്.

ചിട്ടിയുടെ മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 8.75 ശതമാനത്തിൽ നിന്ന് ഒമ്പത് ശതമാനമാക്കി. കൂടാതെ 11 മുതൽ 364 ദിവസത്തിനുള്ള ഹസ്വകാല നിക്ഷേപം 5.50 ശതമാനത്തിൽനിന്നു 6. 50 ശതമാനമാക്കി പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.

വന്ദനം നിക്ഷേപപദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന 8.75 ശതമാനം പലിശനിരക്കിൽ മാറ്റമില്ല. എന്നാൽ നിക്ഷേപകരുടെ പ്രായപരിധി 60ൽ നിന്ന് 56 വയസാക്കി കുറച്ചിട്ടുണ്ട്.

Tags:    

Similar News