കെഎസ്‌യുഎം ബ്രാന്‍ഡിംഗ് ചലഞ്ചിന് ഇപ്പോള്‍ അപേക്ഷിക്കാം

  • 'ഹഡില്‍ ഗ്ലോബല്‍ ' അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് ചലഞ്ച് നടത്തുന്നത്.

Update: 2023-10-26 11:45 GMT

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന 'ഹഡില്‍ ഗ്ലോബല്‍ ' അഞ്ചാം പതിപ്പിന്റെ ഭാഗമായി നടത്തുന്ന ബ്രാന്‍ഡിംഗ് ചലഞ്ച് മത്സരത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബ്രാന്‍ഡിംഗ് ലോകത്ത് സ്വന്തം മുദ്ര പതിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ബ്രാന്‍ഡ് ഐഡന്റിറ്റി വര്‍ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുക എന്നതാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം.

ബ്രാന്‍ഡിംഗ് ചലഞ്ചിലൂടെ കണ്ടെത്തുന്ന 50 മികച്ച ഡിസൈനര്‍മാര്‍ക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ബ്രാന്‍ഡിംഗ് ആവശ്യകതകളെയും അവരുടെ ആശയങ്ങളെയും പിന്തുണയ്ക്കുന്നതില്‍ നിര്‍ണായക ഭാഗമാവാനും അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളുടേയും ഗവേഷണ സ്ഥാപനങ്ങളിലെ അത്യാധുനിക സാങ്കേതിക വിദ്യകളുടേയും രൂപകല്‍പ്പനയും ബ്രാന്‍ഡിംഗുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബല്‍ കോവളത്തെ ചൊവ്വര സോമതീരം ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെയാണ് നടക്കുക. ബ്രാന്‍ഡിംഗ് ചലഞ്ചിന് അപേക്ഷിക്കാന്‍ https://huddleglobal.co.in എന്ന വെബ്‌സൈറ്റ്് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 5 ആണ്.


Tags:    

Similar News