ഹൈടെക്ക് ആയി കെഎസ്ആർടിസി; എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ

Update: 2025-05-08 09:12 GMT

യാത്രക്കാര്‍ക്ക് സഹായകരമാകുന്ന പല പുതിയ പദ്ധതികളും കെഎസ്ആര്‍ടിസി അടുത്ത കാലത്തായി നടപ്പിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ കെഎസ്ആര്‍ടിസി ഒരുക്കുന്ന പുതിയ സംവിധാനമാണ് മൊബൈൽ ആപ്പ്. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ എത്താൻ എത്ര സമയം എടുക്കും, സീറ്റുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി ആപ്പിലൂടെ അറിയാൻ സാധിക്കും. കൂടാതെ ബസിനുള്ളിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ അപ്പോൾ തന്നെ ബുക്ക് ചെയ്യാനും സാധിക്കും. കെഎസ്ആര്‍ടിസി മൊബൈൽ ആപ്പിന്റെ ലൈവ് ബസ് ട്രാക്കിങ്‌ സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുക. നാലായിരത്തിലധികം ബസിന്റെ വിവരങ്ങളും റൂട്ടും സമയവും ആപ്പില്‍ ലഭിക്കും.

ആപ്പിന് പുറമെ ടിക്കറ്റ്‌ എടുക്കുക, മറ്റ് ഇടപാടുകൾക്ക് ഉപയുക്തമാക്കാൻ സാധിക്കുന്ന കാർഡുകൾ, വിദ്യാർഥികൾക്കായി സ്‌മാർട്ട്‌ കൺസെഷൻ കാർഡ്, പ്രീപെയ്‌ഡ്‌ ട്രാവൽകാർഡ്‌, പ്രധാന ബസ് സ്‌റ്റോപ്പുകൾ, ടെർമിനലുകൾ എന്നിവടങ്ങളിൽ വിവരങ്ങൾ അറിയാൻ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ്‌ എന്നിവയാണ് കെ.എസ്.ആർ.ടി.സി നടപ്പിലാക്കാൻ പോകുന്ന പുതിയ മാറ്റങ്ങൾ. സമ്പൂർണ ഡിജിറ്റലൈസേഷൻ ഈ മാസത്തോടെ ഉദ്‌ഘാടനം ചെയ്യുമെന്നാണ് പ്രതീഷിക്കുന്നത്.

Tags:    

Similar News