ദേശീയപാത വികസനം; ഭൂമിക്ക് ഏറ്റവും പ്രീയം കേരളത്തിൽ

  • ഭൂമി ഏറ്റെടുക്കാനായി തുക ചെലവഴിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം മുന്നിലുള്ളത്
  • 5580 കോടി രൂപയാണ് ഭൂമിയേറ്റെടുക്കുന്നതിനായി ചെലവഴിച്ചത്
  • ഭൂമിയേറ്റെടുക്കാന്‍ ദേശീയപാത അതോറിറ്റി കൂടുതല്‍ തുക ചെലവഴിച്ചത് മഹാരാഷ്ട്രയിലാണ് 27,568 കോടി രൂപ

Update: 2024-01-15 10:50 GMT

 ദേശീയപാത വികസനത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സംസ്ഥാനമായി കേരളം. ഭൂമി ഏറ്റെടുക്കാനായി തുക ചെലവഴിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം മുന്നിലുള്ളത്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5580 കോടി രൂപയാണ് ഭൂമിയേറ്റെടുക്കുന്നതിനായി കേരളം ചെലവഴിച്ചത്. മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ കാലയളവില്‍ സംസ്ഥാന വിഹിതം നല്‍കിയിട്ടില്ലെന്നും കണക്കുകള്‍ വെക്തമാക്കുന്നു.

കേരളത്തിന് പിന്നിലുള്ളത് ഹരിയാനയാണ്, 3114 കോടിയാണ് ഹരിയാന ചെലവഴിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് (2301 കോടി),ബിഹാര്‍ (733 കോടി), ഡല്‍ഹി (654 കോടി), കര്‍ണാടക (276 കോടി), തമിഴ്‌നാട് (235 കോടി) എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍ ചെലവഴിച്ച തുക.

ദേശീയപാത വികസനത്തിനു ഭൂമിയേറ്റെടുക്കാന്‍ 5 വര്‍ഷത്തിനിടയില്‍ ദേശീയപാത അതോറിറ്റി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് മഹാരാഷ്ട്രയിലാണ് 27,568 കോടി രൂപ.

രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശാണ് 23,134 കോടി രൂപ.  22,119 കോടി രൂപയാണു കേരളത്തില്‍ ദേശീയപാത അതോറിറ്റി ചെലവഴിച്ചത്.

Tags:    

Similar News