കേരളം പഠിക്കാനെത്തി അമേരിക്കന്‍ ടാക്‌സേഷന്‍ ഇന്റസ്ട്രി വ്യവസായ പ്രമുഖര്‍

  • തൊഴില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകള്‍ക്കൊപ്പം നിക്ഷേപസൗഹൃദ അന്തരീക്ഷവും കേരളത്തിന് അനുകൂലം

Update: 2023-07-31 13:00 GMT

അമേരിക്കന്‍ ടാക്‌സേഷന്‍ ഇന്റസ്ട്രി വ്യവസായ രംഗത്തെ പ്രമുഖരുമായി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൂടിക്കാഴ്ച്ച നടത്തി. തൊഴില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകള്‍ക്കൊപ്പം നിക്ഷേപസൗഹൃദ അന്തരീക്ഷവും കേരളത്തിന് അനുകൂലഘടകമാണെന്നും ഒപ്പം കേരളത്തിലെ മികച്ച വിദ്യാഭ്യാസ നിലവാരവും നൈപുണ്യ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ശക്തമായ കണക്റ്റിവിറ്റിയും നിക്ഷേപകര്‍ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുമെന്നും ചര്‍ച്ചില്‍ ധാരണയായി.

'കൊച്ചിയിലെ നിര്‍ദിഷ്ട ഗ്ലോബല്‍ ഇന്‍ഡസ്ട്രിയില്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് (ഗിഫ്റ്റ്) സിറ്റി മികച്ച ഫിന്‍ടെക് ഹബ്ബുകളുമായി സഖ്യമുണ്ടാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതും നവീകരണത്തിനും വളര്‍ച്ചയ്ക്കും സഹായം ലഭ്യമാക്കുന്നതുമായ സംയോജിത കേന്ദ്രമായിരിക്കും. ടാക്‌സേഷന്‍ കമ്പനികള്‍ വരുന്നതിലൂടെ കേരളത്തിലെ സര്‍വ്വകലാശാലകളും ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ സെന്ററും സംയുക്തമായി ഇന്നൊവേഷന്‍ ലാബുകളും, കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ടാക്‌സേഷന്‍ ടെക്‌നോളജി പാര്‍ക്കുകളും സ്ഥാപിക്കാനുള്ള സാധ്യതകളും പരിശോധിക്കാന്‍ സാധിക്കും,' മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ സമീപകാലത്തെ മാറ്റങ്ങളെയും വ്യവസായമേഖലയിലുണ്ടാകുന്ന നിക്ഷേപങ്ങളെയും ശ്രദ്ധിക്കുന്നുണ്ടെന്നും ഇവ അഭിനന്ദനാര്‍ഹമാണെന്നുമാണ് അതിഥികള്‍ അഭിപ്രായപ്പെട്ടു. തുടര്‍ ചര്‍ച്ചകള്‍ക്കായി സര്‍ക്കാരുമായി സഹകരിക്കുമെന്നും ഇവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്ന കമ്പനികള്‍ കൂടിയാണ് പ്രാഥമിക ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഭാവിയില്‍ കേരളത്തില്‍ ടാക്‌സേഷനിലും അക്കൗണ്ടിംഗിലും മികവുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കുന്നതിനുള്ള സാധ്യതകളും പരിശോധിക്കാമെന്ന് അധികൃതര്‍ കൂടിക്കാഴ്ചയില്‍ പങ്കുവച്ചു.

Tags:    

Similar News