ട്രേഡ് റിപ്പോര്‍ട്ടിംഗിന് ഗാര്‍ഡിയനുമായി കെഫിന്‍ടെക്

  • ട്രേഡ് ഐഡന്റിഫിക്കേഷന്‍ അല്‍ഗോരിതം പ്രയോജനപ്പെടുത്തി അനധികൃത ട്രേഡിംഗുകള്‍ ഇതു കണ്ടെത്തുകയും റിസ്‌ക്ക്/ കംപ്ലയന്‍സ് ഓഫിസര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്യും

Update: 2023-11-02 09:22 GMT

മൂലധന വിപണിയിലെ ട്രേഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പുതിയ സംവിധാനവുമായി കെഫിന്‍ടെക്. സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ മൂലധന വിപണിക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനമാണ് കെഫിന്‍െടക്. ഗാര്‍ഡിയന്‍ വഴി ട്രേഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വിലയിരുത്താനും കഴിയും.

അത്യാധുനീക ട്രേഡ് ഐഡന്റിഫിക്കേഷന്‍ അല്‍ഗോരിതം പ്രയോജനപ്പെടുത്തി അനധികൃത ട്രേഡിംഗുകള്‍ ഇതു കണ്ടെത്തുകയും റിസ്‌ക്ക്/ കംപ്ലയന്‍സ് ഓഫിസര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്യും. ഉപഭോക്താക്കളുടെ അനുമതിയോടെ ശേഖരിക്കുന്ന സമഗ്രമായ ഡാറ്റയാവും ഗാര്‍ഡിയന്‍ പ്രയോജനപ്പെടുത്തുക. സാമ്പത്തിക രംഗത്തെ സങ്കീര്‍ണമായ വെല്ലുവിളികള്‍ ലളിതമാക്കി നവീനമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാനാണ് കെഫിന്‍ടെക് ശ്രമിക്കുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്രീകാന്ത് നഡെല്ല പറഞ്ഞു.

Tags:    

Similar News