കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ അറിയാം

  കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏകദേശം 2.5 ലക്ഷം വിദേശ ഇന്ത്യക്കാര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി. ചിലര്‍ക്ക് ജോലി നഷ്ടമായപ്പോള്‍, ചിലര്‍ താല്‍ക്കാലിക ഇടവേള എടുക്കാന്‍ നിര്‍ബന്ധിതരായി. സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.. മടങ്ങി വന്നവരില്‍ നല്ലൊരു ശതമാനം പേര്‍ വസ്തുവോ വീടോ വാങ്ങുകയോ, നിലവിലെ വീട് പുതുക്കി പണിയുകയോ ചെയ്തു എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വര്‍ഷത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പകുതിയിലേറെയും നടത്തിയത് വിദേശ ഇന്ത്യാക്കാരാണ്. […]

Update: 2022-01-14 05:18 GMT

 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏകദേശം 2.5 ലക്ഷം വിദേശ ഇന്ത്യക്കാര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി. ചിലര്‍ക്ക് ജോലി നഷ്ടമായപ്പോള്‍, ചിലര്‍ താല്‍ക്കാലിക ഇടവേള എടുക്കാന്‍ നിര്‍ബന്ധിതരായി. സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.. മടങ്ങി വന്നവരില്‍ നല്ലൊരു ശതമാനം പേര്‍ വസ്തുവോ വീടോ വാങ്ങുകയോ, നിലവിലെ വീട് പുതുക്കി പണിയുകയോ ചെയ്തു എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വര്‍ഷത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പകുതിയിലേറെയും നടത്തിയത് വിദേശ ഇന്ത്യാക്കാരാണ്. 75 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെ വിലയുള്ള വീടുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

കേരളത്തില്‍ 48 ലക്ഷം പേര്‍ 60 വയസ്സിന് മുകളിലുള്ളവരാണ്, അതേസമയം ജനസംഖ്യയുടെ 15 ശതമാനം 80 വയസ്സിന് മേല്‍ പ്രായമുള്ളവരും. ഈ എണ്ണം നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. റിട്ടയര്‍മെന്റ് ജീവിതത്തിന് കേരളം വളരെ മികച്ചതാണെന്ന് പൊതുവേ കണക്കാക്കപ്പെടുന്നു. ശബരിമലയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളം, സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ്. പത്തനംതിട്ട, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഇത് കുതിപ്പേകുമെന്ന് വിലയിരുത്തുന്നു.

കോവിഡ്-19 നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ മേഖല ഘട്ടം ഘട്ടമായി തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ മന്ദഗതിയിലായ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇത് പുനരുജ്ജീവിപ്പിക്കും.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി

300-നും 400-നും ഇടയിലുള്ള അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റുകള്‍ കോവിഡ് -19-നെ തുടര്‍ന്നുള്ള ലോക്ക്ഡൗണും മറ്റ് പ്രതിസന്ധികളും കാരണം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ക്രെഡായ് കേരളയുടെ (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ) വിലയിരുത്തുന്നു. പൊതു-സ്വകാര്യ മേഖലകളിലെ വലുതും ചെറുതുമായ നിര്‍മ്മാണ പദ്ധതികള്‍ കൂടി ചേര്‍ത്താല്‍ പട്ടിക വലുതാകും.

രജിസ്‌ട്രേഷന്‍ സമയപരിധി

റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്) നിയമപ്രകാരം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജിസ്ട്രേഷന്‍ സമയപരിധി ഇനിയും നീട്ടാന്‍ സാധ്യതയുണ്ട്. ജനുവരി ആദ്യം, കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളും മാര്‍ച്ച് 31-നകം രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് ഇത് മെയ് 15 വരെ നീട്ടി.

 

Tags:    

Similar News