ഡെല്‍ഹി-ഗ്വാങ്ഷോ സര്‍വീസുമായി ഇന്‍ഡിഗോ

അടുത്തമാസം പത്തുമുതലാണ് ഗ്വാങ്ഷോവിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ഡെല്‍ഹിയില്‍നിന്നും തുടങ്ങുക

Update: 2025-10-12 02:44 GMT

ചൈനയിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഇന്‍ഡിഗോ. അന്താരാഷ്ട്ര ശൃംഖല വികസിപ്പിച്ചുകൊണ്ട് ഇന്‍ഡിഗോ നവംബര്‍ 10 മുതല്‍ ദേശീയ തലസ്ഥാനത്ത് നിന്ന് ചൈനയിലെ ഗ്വാങ്ഷോവിലേക്ക് സര്‍വീസാരംഭിക്കും. വിയറ്റ്‌നാമിലെ ഹാനോയിലേക്കും സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹാനോയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ഡിസംബര്‍ 20നാണ് ആരംഭിക്കുന്നത്.

ഒക്ടോബര്‍ 26 മുതല്‍ കൊല്‍ക്കത്തയെയും ഗ്വാങ്ഷോവിനെയും ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു.

അഞ്ച് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

അടുത്ത കാലത്തായി, ഇന്‍ഡിഗോ ലണ്ടന്‍, ഏഥന്‍സ് എന്നിവയുള്‍പ്പെടെ ചില പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം, മുംബൈയില്‍ നിന്ന് കോപ്പന്‍ഹേഗനിലേക്കുള്ള വിമാന സര്‍വീസുകള്‍ കമ്പനി ആരംഭിച്ചു. 

Tags:    

Similar News