മൂലധനം കൂട്ടാൻ ഫെഡറൽ ബാങ്ക് വലിയ നിക്ഷേപകരെ തേടിയേക്കും

കഴിഞ്ഞ കുറെ പാദങ്ങളിലെ ബാങ്കിന്റെ വളർച്ച നിരക്ക് ഭാവിയിലും നില നിർത്തണമെങ്കിൽ, ബാങ്കിന് കൂടുതൽ മൂലധനം ആവശ്യമാണെന്നു ബാങ്കിങ് മേഖലയിലെ വിദഗ്ധർ പറയുന്നു.

Update: 2023-01-22 12:17 GMT

വായ്പാ വിപണിയിലെ ശക്തി തുടർന്നും നിലനിർത്താൻ ഫെഡറൽ ബാങ്ക്, അതിന്റെ മൂലധനം കൂട്ടുന്നതിന് വിവിധ മാർഗങ്ങൾ ആരായുന്നു.

കഴിഞ്ഞ കുറെ പാദങ്ങളിലെ ബാങ്കിന്റെ വളർച്ച നിരക്ക് ഭാവിയിലും നില നിർത്തണമെങ്കിൽ, ബാങ്കിന് കൂടുതൽ മൂലധനം ആവശ്യമാണെന്നു ബാങ്കിങ് മേഖലയിലെ വിദഗ്ധർ പറയുന്നു.

ബാങ്ക് അതിന്റെ മൂലധനം കൂട്ടുമെന്ന സൂചനയാണ് മാനേജിങ് ഡയറക്ടറും , സി ഇ ഓ യു മായ ശ്യാം ശ്രീനിവാസൻ നൽകുന്നത്.

`` ബാങ്കിന്റെ ഇപ്പോഴത്തെ വളർച്ച തുടരുകയാണെങ്കിൽ 2023 ൽ ഞങ്ങൾക്ക് കൂടുതൽ മൂലധനം ആവശ്യമായി വരും. അതുകൊണ്ടുതന്നെ വലിയ നിലയിലുള്ള നിക്ഷേപകർക്ക് അവസരങ്ങളുണ്ട്,''

മൂലധനം കൂട്ടുന്നതിനായി വലിയ നിക്ഷേപക സ്ഥാപനങ്ങളെയോ, വ്യക്തികളെയോ കൊണ്ടുവരുമോ എന്ന അനലിസ്റ്റുകളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

``ശക്തമായ വളർച്ച തുടരുകയാണെങ്കിൽ, തീർച്ചയായും , ഞങ്ങളുമായി സഹകരിക്കാൻ തയ്യാറുള്ള നിക്ഷേപകനെയോ, നിക്ഷേപകരെയോ ഞങ്ങൾ കണ്ടെത്തും. ''

എന്നാൽ അത് സംബന്ധിച്ചുള്ള ഒരു നീക്കവും ഇത് വരെ തുടങ്ങിയിട്ടില്ലെന്നു അദ്ദേഹം തുടർന്ന് പറഞ്ഞു.

ബാങ്കിന്റെ സാമ്പത്തിക നില വളരെ ഭദ്രമാണ്. 2 . 5 ലക്ഷം കോടി ആസ്തിയുള്ള ഫെഡറൽ ബാങ്കിന്റെ മൂല്യം 20588 കോടിയാണ്. അടച്ചുതീർത്ത മൂലധനം 423 കോടിയും. ക്യാപിറ്റൽ അഡീക്വാസി റേഷ്യോ ഡിസംബർ അവസാനിക്കുമ്പോൾ 13 . 35 ശതമാനമായിരുന്നു. ഈ വർഷത്തെ ലാഭംകൂടി വരുമ്പോൾ അത് 14 ശതമാനമാകും. ആർ ബി ഐ നിഷ്കർഷിക്കുന്നതു 8 ശതമാനമാണ്.

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ, ബാങ്കിന്റെ ലാഭം 804 കോടി ആയിരുന്നു . 1274 കോടിയുടെ റെക്കാർഡ് പ്രവർത്തന ലാഭമാണ് ബാങ്ക് ഈ കാലയളവിൽ നേടിയത്

Tags:    

Similar News