മൂലധന ചെലവില്‍ വന്‍ വര്‍ധന; ദേശീയ പാത 1.50 ലക്ഷം കിലോമീറ്ററായി
- രണ്ടുവരി പാതയില്‍ താഴെയുള്ളവയുടെ നീളം ഏകദേശം 14,870 കിലോമീറ്റർ
ദേശീയ പാതകളുടെ മൂലധന ചെലവ് 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 2,40,000 കോടി രൂപയായി വര്‍ധിച്ചു. 2014 സാമ്പത്തിക വര്‍ഷത്തില്‍ 51,000 കോടി രൂപയില്‍ നിന്നാണ് ഈ വര്‍ധന. റോഡ് മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 31,130 കോടി രൂപയില്‍ നിന്ന് 2023-24ല്‍ 2,70,435 കോടി രൂപയായി ഉയര്‍ന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
വര്‍ധിച്ച ബജറ്റ് വിഹിതം രാജ്യത്തെ ദേശീയ പാത (എന്‍എച്ച്) ശൃംഖലയുടെ വിപുലീകരണത്തിലേക്ക് നയിച്ചു. 2014 മാര്‍ച്ചില്‍ 91,287 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്നത് നിലവില്‍ 1,46,145 കിലോമീറ്ററിലെത്തിയെന്നും മന്ത്രി അറിയിച്ചു.
അതിവേഗ ഇടനാഴികള്‍
അതിവേഗ ഇടനാഴികള്‍ ഉള്‍പ്പെടെ നാലുവരിപ്പാതകളോടു കൂടിയ എന്‍എച്ച് ശൃംഖലയുടെ ദൈര്‍ഘ്യം 2014 മാര്‍ച്ചിലെ 18,371 കിലോമീറ്ററില്‍ നിന്ന് ഇതുവരെ 46,179 കിലോമീറ്ററായി 250 ശതമാനത്തിലധികം വര്‍ധിച്ചതായി പറഞ്ഞ മന്ത്രി രണ്ടുവരി പാതയില്‍ താഴെയുള്ള ദേശീയപാതകളുടെ നീളം 2014 മാര്‍ച്ചില്‍ ഏകദേശം 27,517 കിലോമീറ്ററില്‍ നിന്ന് ഏകദേശം 14,870 കിലോമീറ്ററായി കുറഞ്ഞു, ഇത് ഇപ്പോള്‍ എന്‍എച്ച് ശൃംഖലയുടെ 10 ശതമാനം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഡെല്‍ഹി-ദൗസ-ലാല്‍സോട്ട് സെക്ഷന്‍ (229 കി.മീ), ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ മധ്യപ്രദേശിലെ മുഴുവന്‍ ഭാഗവും (210 കി.മീ) ഉള്‍പ്പെടുന്നു. രാജസ്ഥാനിലെ അമൃത്സര്‍-ഭട്ടിന്‍ഡ-ജാംനഗര്‍ (470 കി.മീ), ഹൈദരാബാദ്-വിശാഖപട്ടണത്തിന്റെ സൂര്യപേട്ട്-ഖമ്മം വിഭാഗം, ഇന്‍ഡോര്‍-ഹൈദരാബാദ് (175 കി.മീ), അസമിലെ തേജ്പൂരിനടുത്തുള്ള പുതിയ ബ്രഹ്‌മപുത്ര പാലം എന്‍എച്ച് -37എ (പഴയ), കാലദാന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റ് മിസോറാമില്‍, എന്‍ എച്ച്-44ഇ യുടെ ഷില്ലോംഗ് നോങ്സ്റ്റോയിന്‍-തുറ സെക്ഷന്‍, മേഘാലയയിലെ എന്‍എച്ച് 127ബി എന്നിവയാണ് നവീകരിച്ചവ.
