ദേശീയപാതകളുടെ നീളത്തില്‍ 60ശതമാനം വര്‍ധന

  • നാലുവരിപ്പാതകളും അതിനുമുകളിലുള്ളതും രണ്ടര മടങ്ങ് വര്‍ധിച്ചു
  • രണ്ടുവരി പാതകളുടെ ദൈര്‍ഘ്യം കുറഞ്ഞു
  • നിര്‍മ്മാണച്ചെലവ് 9.4 മടങ്ങ് വര്‍ധിച്ചു

Update: 2024-01-05 11:18 GMT

2014ലെ 91,287 കിലോമീറ്ററില്‍ നിന്ന് 2023 ഡിസംബര്‍ വരെ ഇന്ത്യയിലെ ദേശീയ പാതകളുടെ നീളം 60 ശതമാനം വര്‍ധിച്ച് 1,46,145 കിലോമീറ്ററായതായി റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.

2023 ഡിസംബറില്‍ നാലുവരിപ്പാതകളുടെയും അതിനുമുകളിലുള്ള ദേശീയ പാതകളുടെയും മൊത്തം നീളം 2.5 മടങ്ങ് വര്‍ധിച്ച് 46,179 കിലോമീറ്ററായി. 2014ല്‍ ഇത് 18,387 കിലോമീറ്റര്‍ മാത്രമായിരുന്നു.

2014ല്‍ അതിവേഗ ഇടനാഴികളുടെ ആകെ നീളം 353 കിലോമീറ്ററായിരുന്നു. അത് 2023ല്‍ 3,913 കിലോമീറ്ററായി വര്‍ധിച്ചു. അതേസമയം രണ്ടുവരിയില്‍ താഴെയുള്ള ദേശീയ പാതകളുടെ ആകെ നീളം 30 ശതമാനത്തില്‍ നിന്ന് (2014) ദേശീയപാതാശൃംഖലയുടെ 10 ശതമാനമായി കുറഞ്ഞു.

2023-24 ഡിസംബര്‍ വരെ റോഡ് മന്ത്രാലയം 6,217 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിച്ചിട്ടുണ്ടെന്നും ജെയിന്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ ഹൈവേ നിര്‍മാണച്ചെലവ് 2014ല്‍ നിന്ന് 2023ല്‍ 9.4 മടങ്ങ് വര്‍ധിച്ച് 3.17 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസിക്ക് കീഴില്‍, 44 രജിസ്റ്റര്‍ ചെയ്ത വാഹന സ്‌ക്രാപ്പിംഗ് സൗകര്യങ്ങള്‍ (ആര്‍വിഎസ്എഫ്) ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാണെന്നും 19 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഇളവുകളും മോട്ടോര്‍ വാഹന നികുതിയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജെയിന്‍ പറഞ്ഞു. വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസി പ്രകാരം ഇതുവരെ 49,770 വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്തിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 18,450 കോടി രൂപ ടോള്‍ ഇനത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എച്ച്എഐ പിരിച്ചെടുത്തതായും ജെയിന്‍ പറഞ്ഞു.

Tags:    

Similar News