ശ്രീലങ്കയിലേക്ക് എല്‍എന്‍ജി വിതരണം അടുത്തവര്‍ഷം മുതല്‍

  • വിതരണം നടത്തുക പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്
  • പ്രതിദിനം 850 ടണ്‍ ഗ്യാസ് ദ്വീപ് രാഷ്ട്രത്തിലേക്ക് എത്തിക്കുാനാണ് ലക്ഷ്യമിടുന്നത്

Update: 2024-02-09 12:32 GMT

അടുത്തവര്‍ഷംമുതല്‍ ഇന്ത്യ ശ്രീലങ്കയിലേക്ക് എല്‍എന്‍ജി വിതരണം ആരംഭിക്കും. വിതരണം ചെയ്യുന്നത് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ്. ആദ്യം കപ്പലുകളില്‍ കയറ്റിയ കണ്ടെയ്നറുകളിലും പിന്നീട് ഇറക്കുമതി ടെര്‍മിനല്‍ നിര്‍മിക്കുമെന്നും കമ്പനി അറിയിച്ചു.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും മറ്റ് ആവശ്യകതകള്‍ക്കുമായി ദ്രാവക രൂപത്തില്‍ വാതകം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നു. പെട്രോനെറ്റും മറ്റ് വിതരണക്കാരുമായി വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. ഒടുവില്‍ ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ സമ്മതിച്ചത് ഇപ്പോഴാണ്. കമ്പനി പ്രതിദിനം 850 ടണ്‍ ഗ്യാസ് ദ്വീപ് രാഷ്ട്രത്തിലേക്ക് എത്തിക്കും. ഇതിനായി 17 ടണ്‍ വീതമുള്ള കണ്ടെയ്നറുകളാകും ഉപയോഗിക്കുക. അഞ്ചുവര്‍ഷത്തേക്കാകും വിതരണം. കൊച്ചിയില്‍നിന്ന് ശ്രീലങ്കയിലേക്ക് എല്‍എന്‍ജി അയക്കാനാണ് പദ്ധതിയിടുന്നത്.

ഈ ആഴ്ച ആദ്യം ഖത്തറുമായി പ്രതിവര്‍ഷം 7.5 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഇറക്കുമതി കരാര്‍ 20 വര്‍ഷത്തേക്ക് പെട്രോനെറ്റ് നീട്ടിയിരുന്നു. കമ്പനി ഗുജറാത്തിലെ ദഹേജിലുള്ള സൗകര്യം പ്രതിവര്‍ഷം 17.5 ദശലക്ഷം ടണ്ണില്‍ നിന്ന് 22.5 ദശലക്ഷം ടണ്ണായി വികസിപ്പിക്കുകയും ഒഡീഷയില്‍ ഒരു പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.

കൂടാതെ, പ്രതിവര്‍ഷം 5 ദശലക്ഷം ടണ്‍ കൊച്ചിയിലെ സൗകര്യം ബെംഗളൂരുവിലെ ഉപഭോക്താക്കളിലേക്ക് ഗ്യാസ് എത്തിക്കുന്ന പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തതിന് ശേഷം അടുത്ത വര്‍ഷത്തോടെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. കൊച്ചി ഇപ്പോള്‍ അതിന്റെ അഞ്ചിലൊന്ന് ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്.

Tags:    

Similar News