കേരളത്തിലും ആന്ധ്രയിലും പെട്രോളിന് തീ വില; തൊട്ടുപിന്നിൽ ബിജെപി ഭരിക്കുന്ന എംപിയും, ബിഹാറും

  • ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വില രാജ്യത്തെ ഏറ്റവും ഉയർന്നതാണ്.
  • കഴിഞ്ഞയാഴ്ച പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് 2 രൂപ വീതം കുറച്ചു
  • ഏകദേശം ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ട് മുമ്പ് വില കുറച്ചത്.

Update: 2024-03-17 09:24 GMT

ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വില രാജ്യത്തെ ഏറ്റവും ഉയന്നതാണ്. അതേസമയം ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ, ഡൽഹി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലും യുടികളിലും പ്രാദേശിക വിൽപ്പന നികുതിയിലോ വാറ്റ് നിരക്കുകളിലോ ഉള്ള വ്യത്യാസ മൂലം എണ്ണ വില കുറവാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നീ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് ഇന്ധന ചില്ലറ വ്യാപാരികൾ കഴിഞ്ഞയാഴ്ച പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് 2 രൂപ വീതം കുറച്ചു. ഏകദേശം ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ട് മുമ്പ് വില കുറച്ചത്.

ആ കുറവ് ഇന്ധന ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയെങ്കിലും ഉയർന്ന മൂല്യവർധിത നികുതി (വാറ്റ്) കാരണം ചില സംസ്ഥാനങ്ങളിൽ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലായി തുടരുന്നു.

വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി ഭരിക്കുന്ന ആന്ധ്രാപ്രദേശിലാണ് ഏറ്റവും കൂടിയ വില. അവിടെ പെട്രോൾ ലിറ്ററിന് 109.87 രൂപയാണ്. ഇടതു ജനാധിപത്യ മുന്നണി (എൽഡിഎഫ്) ഭരിക്കുന്ന കേരളത്തിൽ 107.54 രൂപയ്ക്ക് പെട്രോൾ ലഭിക്കുന്നു. പെട്രോൾ ലിറ്ററിന് 107.39 രൂപയുമായി കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന തൊട്ടുപിന്നിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒട്ടും മോശമല്ല - ഭോപ്പാലിൽ പെട്രോളിന് ലിറ്ററിന് 106.45 രൂപ, പട്‌നയിൽ 105.16 രൂപ (ജെഡി-ബിജെപി), ജയ്പൂരിൽ 104.86 രൂപ, മുംബൈയിൽ 104.19 രൂപ.

മമത ബാനർജിയുടെ ടിഎംസി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ പെട്രോൾ ലിറ്ററിന് 103.93 രൂപയാണ്. ഒഡീഷ (ഭുവനേശ്വറിൽ ലിറ്ററിന് 101.04 രൂപ), തമിഴ്‌നാട് (ചെന്നൈയിൽ 100.73 രൂപ), ഛത്തീസ്ഗഢ് (റായ്പൂരിൽ 100.37 രൂപ) എന്നിവയാണ് 100 രൂപയ്ക്ക് മുകളിൽ വില ഈടാക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.

ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് ഏറ്റവും വിലകുറവ്. പെട്രോൾ ലിറ്ററിന് 82 രൂപ. മറ്റ് ചെറിയ സംസ്ഥാനങ്ങളിലും പ്രാദേശിക വാറ്റ് ഉണ്ട്. ഇത് വില കുറവിന് കാരണമാകുന്നു, ഡൽഹി (ലിറ്ററിന് 94.76 രൂപ), പനാജി (95.19 രൂപ), ഐസ്വാൾ (93.68 രൂപ), ഗുവാഹത്തി (96.12 രൂപ). ഒട്ടുമിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പെട്രോൾ വില ബാൻഡിൻ്റെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ഡീസൽ വിലയും ഉയർന്നതാണ് 97.6 രൂപ. കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് 96.41 രൂപയും ഹൈദരാബാദിൽ 95.63 രൂപയും റായ്പൂരിൽ 93.31 രൂപയുമാണ് ഡീസൽ വില.

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബിഹാർ എന്നിവിടങ്ങളിൽ 92 മുതൽ 93 രൂപ വരെയാണ് ഡീസൽ വില ഒഡീഷയിലും ജാർഖണ്ഡിലും ഇത് ആ പരിധിയിലാണ്.

ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഡീസലിന് ലിറ്ററിന് ഏകദേശം 78 രൂപ. മെട്രോ നഗരങ്ങളിൽ ഏറ്റവും കുറഞ്ഞ വാറ്റ് ഉള്ള ഡൽഹിയിൽ ഡീസൽ ലിറ്ററിന് 87.66 രൂപയും ഗോവയിൽ ലിറ്ററിന് 87.76 രൂപയുമാണ്.


ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 3.5 യുഎസ് ഡോളറിൻ്റെ വർദ്ധനവിന് തുല്യമാണ് വിലക്കുറവിൻ്റെ ഫലമെന്ന് ജെ പി മോർഗൻ പറഞ്ഞു. "ചെറുതാണെങ്കിലും, ലിറ്ററിന് 2 രൂപ വെട്ടിക്കുറച്ചാൽ എണ്ണ വിപണന കമ്പനികളുടെ വാർഷിക വരുമാനം 30,000 കോടി കുറയ്ക്കും."

കഴിഞ്ഞ മൂന്ന് പാദങ്ങളിൽ മൂന്ന് കമ്പനികളും വളരെ ലാഭകരമായി മാറിയതിനാലും ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായതിനാലും റീട്ടെയിൽ വിലക്കുറവ് പ്രതീക്ഷിച്ചിരുന്നതായി മോർഗൻ പറഞ്ഞു.

മൊത്ത വിപണന മാർജിനിൽ ലിറ്ററിന് 1.6-1.7 രൂപ വരെ വിലക്കുറവ് വരുത്തുമെന്ന് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് പറഞ്ഞു.

"ഞങ്ങളുടെ വീക്ഷണത്തിൽ, ഈ വെട്ടിക്കുറവ് അടുത്ത 2-2.5 മാസത്തേക്ക് നിലനിൽക്കും. ദേശീയ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, ഒരു സാധാരണ മാർജിൻ സാഹചര്യത്തിലേക്ക് മടങ്ങും. പ്രതിദിന വിലനിർണ്ണയം പുനരാരംഭിക്കുന്നതോടെ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നത് ബാരലിന് 5-10 ഡോളറിലും അധികമാകാൻ സാധ്യതയുണ്ട്,"എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് പറഞ്ഞു

Tags:    

Similar News