കെന്റ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
90-കളില്‍ കൊച്ചിയിലെ തമ്മനത്ത് കെന്റ് പാരഡൈസുമായി നിര്‍മ്മാണ മേഖലയില്‍ പ്രവേശിച്ചു.
കെന്റ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 2004 മാര്‍ച്ച് 08-ന് പ്രവര്‍ത്തനം തുടങ്ങിയ ഒരു കെട്ടിട നിര്‍മ്മാണ സ്ഥാപനമാണ്. 90-കളില്‍ കൊച്ചിയിലെ തമ്മനത്ത് കെന്റ് പാരഡൈസുമായി നിര്‍മ്മാണ മേഖലയില്‍ പ്രവേശിച്ചു. ഷൈന വിനയന്‍, കാളിയത്ത് സിറില്‍ രാജു, മേരി ലത രാജു, വിനയന്‍ തോപ്പില്‍ പരമേശ്വരന്‍ എന്നിവരാണ് കെന്റ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാര്‍.
കെന്റ് നാലുകെട്ട്, കെന്റ് ഇല്ലം, കെന്റ് കോവിലകം, വാസ്തുവിദ്യാ പാരമ്പര്യങ്ങള്‍ക്കും സാംസ്‌കാരിക പൈതൃകത്തിനും ഇണങ്ങുന്ന സ്റ്റെല്ലാര്‍ വില്ല പ്രോജക്ടുകള്‍, കെന്റ് ഗോപുരം, ചരിത്രപരമായ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മനോഹരമായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം, 20 നിലകളുള്ള കെന്റ് ഗ്ലാസ് ഹൗസ് എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍.
കാക്കനാട്ടെ കെന്റ് മഹല്‍, കെന്റ് ഹൈഡ് പാര്‍ക്ക്, ആധുനിക സൗന്ദര്യാത്മക വില്ലകള്‍, കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡില്‍ രണ്ട് പദ്ധതികള്‍, കെന്റ് ഹെയില്‍ ഗാര്‍ഡന്‍, കെന്റ് പാം ഗ്രോവ് എന്നിവയും നിര്‍മ്മാണം പൂര്‍ത്തിയാവയില്‍ ഉള്‍പ്പെടുന്നു. കേരളത്തിന്റെ സമ്പന്നമായ പൈതൃകവും വാസ്തുവിദ്യയുടെ പരമ്പരാഗത മഹത്വവും പ്രകടിപ്പിക്കുന്ന തരത്തിലാണ് പല പദ്ധതികളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതോടൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും കോര്‍ത്തിണക്കുന്നു.
