ഡിഎല്‍എഫ് 3 ദിവസംകൊണ്ട് വിറ്റത് 7,200 കോടിയുടെ ലക്ഷ്വറി ഫ്‌ളാറ്റുകള്‍

  • വില്‍പ്പനയുടെ 25 ശതമാനം പ്രവാസി ഇന്ത്യക്കാരില്‍ നിന്ന്

Update: 2024-01-08 11:35 GMT

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കമ്പനിയായ ഡിഎല്‍എഫ് മൂന്ന് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 1,113 ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍. ഗുരുഗ്രാമിലെ പുതിയ പദ്ധതിയിൽ മൂന്ന് ദിവസം നേടിയത് 7,200 കോടി രൂപ 1,113 ആഢംബര അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റഴിച്ചത്. ഗുരുഗ്രാമിലെ ഏറ്റവും പുതിയ ആഡംബര പാര്‍പ്പിട പദ്ധതിയായ ഡിഎല്‍എഫ് പ്രിവന സൗത്തിന് ഏകദേശം 7,200 കോടി രൂപയുടെ പ്രീ- ലോഞ്ച് വില്‍പ്പന ലഭിച്ചുവെന്ന് ഡിഎല്‍എഫ് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുരുഗ്രാമിലെ മറ്റൊരു പാര്‍പ്പിട പദ്ധതിയില്‍ ഏഴ് കോടി രൂപയോ അതില്‍ കൂടുതലോ വിലയുള്ള 1,137 ആഡംബര അപ്പാര്‍ട്ട്‌മെന്റുകളാണ് മൂന്ന് ദിവസത്തിനുള്ളില്‍ 8,000 കോടി രൂപയ്ക്ക് ഡിഎല്‍എഫ് വിറ്റത്. ഗുരുഗ്രാമിലെ സെക്ടര്‍ 76, 77 എന്നിവിടങ്ങളിലായി 25 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ പദ്ധതിയാണ് 'ഡിഎല്‍എഫ് പ്രിവന സൗത്ത്'.

ഏഴ് ടവറുകളിലായി 1,113 ആഢംബര വസതികളും 4 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളും പെന്റ്ഹൗസുകളും ഉള്‍പ്പെടുന്നതാണ് പദ്ധതി. 116 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 'ഡിഎല്‍എഫ് പ്രിവാന' എന്ന വലിയ പദ്ധതിയുടെ ഭാഗമാണ് ഡിഎല്‍എഫ് പ്രിവാന സൗത്ത്.

'സ്വിഫ്റ്റ് പ്രീ-ലോഞ്ച് വില്‍പ്പന ഡിഎല്‍എഫിന്റെ ആഡംബര പദ്ധതികള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയുടെ തെളിവാണെന്ന്  ഡിഎല്‍എഫ് ഹോം ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് ബിസിനസ് ഓഫീസറുമായ ആകാശ് ഓഹ്രി പറഞ്ഞു. ബള്‍ക്ക് ബുക്കിംഗ് നിരുത്സാഹപ്പെടുത്തുന്നതിന്, വാങ്ങുന്നയാള്‍ക്കും ഒരു യൂണിറ്റ് മാത്രമാണ് അനുവദിച്ചത്, വില്‍പ്പനയുടെ 25 ശതമാനം പ്രവാസി ഇന്ത്യക്കാരില്‍ (എന്‍ആര്‍ഐ) നിന്നാണ് ലഭിച്ചത്. ബുക്കിംഗ് തുക 50 ലക്ഷം രൂപയാണെന്നും ഡിഎല്‍എഫ് വ്യക്തമാക്കുന്നു.

ഡിഎല്‍എഫ് 158 ലധികം റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നിര്‍മിക്കുകയും 340 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ വിഭാഗങ്ങളിലായി ഡിഎല്‍എഫ് ഗ്രൂപ്പിന് 215 ദശലക്ഷം ചതുരശ്ര അടി വികസന സാധ്യതയാണുള്ളത്. ഗ്രൂപ്പിന് 42 ദശലക്ഷം ചതുരശ്ര അടിയിലധികം ആന്വിറ്റി പോര്‍ട്ട്‌ഫോളിയോയുണ്ട്. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ നിര്‍മാണവും വില്‍പ്പനയും (ഡെവലപ്‌മെന്റ് ബിസിനസ്), വാണിജ്യ, റീട്ടെയില്‍ പ്രോപ്പര്‍ട്ടികളുടെ (ആന്വിറ്റി ബിസിനസ്) നിര്‍മാണവും പാട്ടത്തിന് നല്‍കുന്നതുമായ പ്രവര്‍ത്തനങ്ങളിലാണ് ഡിഎല്‍എഫ് പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്.

Tags:    

Similar News