റഷ്യന്‍ ക്രൂഡ് ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത് ജൂണില്‍

  • റഷ്യന്‍ ക്രൂഡ് ബാരലിന് 68.17 ഡോളര്‍ നിരക്ക്
  • ഇറാഖില്‍ നിന്നുള്ള ഇറക്കുമത് ബാരലിന് ശരാശരി 67.10 ഡോളറാണ്
  • റഷ്യന്‍ ക്രൂഡിന്റെ വരവ് കുറയുന്നു

Update: 2023-08-07 11:49 GMT

ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണയെത്തിയത് ജൂണിലായിരുന്നു.   ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കടത്തുകൂലി  ഉള്‍പ്പെടെ ബാരലിനു 68.17 ഡോളറായിരുന്നു. മെയ് മാസത്തിൽ വില  70.17 ഡോളറായിരുന്ന.

 കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യന്‍ ഇറക്കുമതി കുറയുന്നതയാണ് സ്ഥിവിവരകണക്കുകൾ സൂചിപ്പിക്കുന്നത്.  .

കയറ്റുമതി വെട്ടിക്കുറക്കാനുള്ള റഷ്യയുടെ തീരുമാനം ഓഗസറ്റില്‍ അവിടെ നിന്നുള്ള ഇന്ത്യയിലേക്കുള്ള വരവ് കുറച്ചേക്കാം . എന്നാൽ, ഒക്ടോബറില്‍ ദക്ഷിണേഷ്യന്‍ രാജ്യത്തേക്കുള്ള കയറ്റുമതി തിരിച്ചുവരുമെന്ന് അനലിറ്റിക്‌സ് സ്ഥാപനങ്ങളുടെ വിലയിരുത്തലുകള്‍.

ചരക്ക്, ഇന്‍ഷുറന്‍സ്, മറ്റ് വിവിധ ചെലവുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഡെലിവറി അടിസ്ഥാനത്തിലാണ് ഇന്ത്യ സാധാരണയായി റഷ്യന്‍ ക്രൂഡ് വാങ്ങുന്നത്. കയറ്റുമതി വില പരിധിക്ക് താഴെയാണോ അതിനു മുകളിലാണോ എന്നത് പരിഗണിക്കാതെ, ക്രൂഡ് കടത്തുമ്പോള്‍ എല്ലാ ലോജിസ്റ്റിക്‌സും അപകടസാധ്യതകളും കൈകാര്യം ചെയ്യാന്‍ ഇത് വില്‍പ്പനക്കാരനെ അനുവദിക്കുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജൂണില്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി ബാരലിന് ശരാശരി 67.10 ഡോളറാണ്, സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി 81.78 ഡോളറിനു. എണ്ണ ആവശ്യകതയുടെ 88% നിറവേറ്റാന്‍ ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നു.

Tags:    

Similar News