കോൺകോർഡ് ബയോടെക് ഇഷ്യു ഇന്ന് തുറക്കുന്നു.

  • പബ്ലിക് ഇഷ്യു ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി നിക്ഷേപകർക് തുറന്നിരിക്കുന്നു
  • 2023 ഓഗസ്റ്റ് 8 നാണു അവസാന തിയതി

Update: 2023-08-04 06:06 GMT

കോൺകോർഡ് ബയോടെക് പബ്ലിക് ഇഷ്യു ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി  തുറന്നിരിക്കുന്നു, 2023 ഓഗസ്റ്റ് 8നാണ് അവസാന തിയതി. ഐ.പി.ഓയിലൂടെ  1,551 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രൈസ് ബാൻഡ്  705 -741 രൂപയാണ്. ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. 

കുറഞ്ഞത്   20  ഓഹരികള്‍ക്ക് അപേക്ഷിക്കണം. അലോക്കേഷന്‍ 2023 ഓഗസ്റ്റ് 11 ആണ്. പബ്ലിക് ഇഷ്യുവിന്റെ രജിസ്ട്രാർ ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ഓഹരി ഓഗസ്റ്റ് 18-ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തേക്കും.

ഹെലിക്‌സിന്റെ 2.09 കോടി  ഷെയറുകൾ വിൽക്കുന്നതിനായാണ്  ഈ ഓഫർ നടപ്പിലാക്കുക എന്നതാണ് ഇഷ്യുവിന്റെ പ്രധാന ലക്ഷ്യം, അതേസമയം ഇഷ്യുവിൽ നിന്ന് കമ്പനിക്ക് പണമൊന്നും ലഭിക്കില്ല.

 സെമി-സിന്തറ്റിക് പ്രക്രിയയിലൂടെയും ഫോർമുലേഷനുകളിലൂടെയും സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐ) നിർമ്മിക്കുന്ന ഒരു ഗവേഷണ-വികസന ബയോഫാർമ കമ്പനിയാണ് കോൺകോർഡ് ബയോടെക് ലിമിറ്റഡ്.  നിയന്ത്രിത വിപണികൾ ഉൾപ്പെടെ 70-ലധികം രാജ്യങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി  ചെയ്യുന്നു. കോൺകോർഡിന് ലോകോത്തര നിർമ്മാണ അടിസ്ഥാന സൗകര്യമുണ്ട്. കമ്പനിക്ക് രണ്ട് എ.പി.ഐ മാനുഫാക്ചറിംഗ് യൂണിറ്റുകളും ഒരു ഫിനിഷ്ഡ് ഫോർമുലേഷൻ യൂണിറ്റും ഉണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിന് സമീപമാണ്   ഫാക്ടറികള്‍.

Tags:    

Similar News