തേങ്ങയ്ക്ക് ഗ്രീൻ സിഗ്നൽ, തീര്‍ത്ഥാടകര്‍ക്ക് കാബിന്‍ ബാഗേജില്‍ നാളീകേരവും ആകാം

Update: 2022-11-22 11:52 GMT

sabarimala pilgrimage 


ഡെല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തിലെ കാബിന്‍ ബാഗേജില്‍ തേങ്ങയും കൊണ്ടു പോകാം. ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്ററായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) പരിമിധ കാലത്തേക്ക് നിയമങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. ജനുവരി വരെയാണ് ഈ ഇളവെന്ന് ബിസിഎഎസ് ജീവനക്കാരന്‍ അഭിപ്രായപ്പെട്ടു.

ഓരോ വര്‍ഷവും ലക്ഷകണക്കിന് തീര്‍ഥാടകരാണ് ഇരുമുടി കെട്ടുമായി മല കയറുന്നത്. അതിലെ പ്രധാന ഉത്പന്നമാണ് നെയ്ത്തേങ്ങ. തീപിടിക്കാന്‍ സാധ്യതയുള്ള ഉത്പന്നമായതിനാല്‍ നിലവില്‍ വിമാനത്തിനുള്ളില്‍ തേങ്ങ അനുവദിക്കുന്നില്ല.


എന്നാല്‍, ഇപ്പോള്‍ തേങ്ങ കൊണ്ടുപോകാന്‍ അനുമതി നല്‍കുന്നതോടെ സുരക്ഷ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. നവംബര്‍ 17 ന് ആരംഭിച്ച മണ്ഡലകാലം ജനുവരി 20 നാണ് അവസാനിക്കുന്നത്.

Tags:    

Similar News