വനിതാ സംരഭകര്‍ക്ക് അരക്കോടി വായ്പ, പലിശ 5 ശതമാനം

Update: 2023-03-09 04:36 GMT



അന്തര്‍ദേശീയ വനിതാ ദിനത്തില്‍ വനിതാ സംരംഭകര്‍ക്കായി കേരളാ സര്‍ക്കാര്‍ പ്രഖ്യാപനം. വനിതാ സംരംഭകര്‍ക്ക് കെ എസ് ഐ ഡി സി നല്‍കുന്ന വി മിഷന്‍ കേരള വായ്പാ പരിധി 50 ലക്ഷം രൂപയാക്കി ഉയര്‍ത്തി. 5 ശതമാനം പലിശയ്ക്ക് ലഭിച്ചിരുന്ന വി മിഷന്‍ വായ്പാ പദ്ധതിയില്‍ ഇതു വരെ നല്‍കിയിരുന്ന ഉയര്‍ന്ന തുക 25 ലക്ഷമായിരുന്നു.


വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ, ഇത്തരം വായ്പകള്‍ക്ക് നല്‍കി വരുന്ന മൊറട്ടോറിയം ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. വനിതകള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കാനും പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും വ്യവസായ വകുപ്പ് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിന് പുറമേ വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 5 ലക്ഷം രൂപ നല്‍കും. ഇത് രണ്ട് തരത്തില്‍ പ്രയോജനപെടുത്താം. ഏപ്രില്‍ ഒന്നിന് ശേഷം ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ വിപുലീകരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്താം. സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ തുടങ്ങാനായതായി വ്യവസായ മന്ത്രി പി രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു.



Tags:    

Similar News