ഫുഡ് സയന്റിസ്റ്റ് ആന്റ് ടെക്‌നോളജിസ്റ്റ് ഇന്ത്യ കണ്‍വെന്‍ഷന് തിരുവനന്തപുരത്ത് തുടക്കം

നിരവധി വ്യവസായ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു

Update: 2023-01-06 14:18 GMT


തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് ഫുഡ് സയന്റിസ്റ്റ് ആന്റ് ടെക്‌നോളജിസ്റ്റ് ഇന്ത്യയുടെ ഇരുപത്തി ഒന്‍പതാമത് കണ്‍വെന്‍ഷന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. സിഎസ്‌ഐആര്‍ ഡയറക്ടകര്‍ ജനറല്‍ ഡോ കല്‍വി ഉദ്ഘാടനം ചെയ്തു. ജനുവരി 5 മുതല്‍ 7 വരെ തിരുവന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ ഭക്ഷ്യ വ്യവസായ മേഖലയില്‍ പ്രഗത്ഭരായ നിരവധി കമ്പനികളാണ് പങ്കാളികള്‍ ആകുന്നത്. സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയും ചിറയിന്‍കീഴ് മുസ്ലിയാര്‍ എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അസോസിയേഷന്‍ ഓഫ് ഫുഡ് സയന്റിസ്റ്റ് ആന്റ് ടെക്‌നോളജിസ്റ്റ് ഇന്ത്യ വര്‍ഷം തോറും സംഘടിപ്പിക്കുന്ന പരിപാടിക്ക് ആദ്യമായാണ് കേരളം വേദിയാകുന്നത്. ഭക്ഷ്യശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, വ്യവസായികള്‍, അക്കാദമിക്ക് വിദഗ്ധര്‍, ഫുഡ് റെഗുലേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഭക്ഷ്യ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിക്കുന്ന പുതിയ ആശയങ്ങള്‍, കണ്ടെത്തലുകള്‍, സാങ്കേതികവിദ്യകള്‍ എന്നിവ പരിപാടിയില്‍ അവതരിപ്പിക്കുന്നുണ്ട്.

കൂടാതെ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് അമേരിക്ക, ഡെന്മാര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരും പരിപാടിയില്‍ സംസാരിക്കുന്നുണ്ട്. കണ്‍വെന്‍ഷന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ മത്സരം, വ്യവസായ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.

ഡോ. ദേവി അന്നപൂര്‍ണ്ണ സിംഗ്, സിഎഫ്ട്ആര്‍ഐ മൈസൂര്‍ ഡയറക്ടര്‍ വിനോദ് വി ആര്‍ ഐഎഎസ്, കേരള ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, ഡോ അനില്‍ ദത്ത് സംവാള്‍, ഡയ റക്ടര്‍, ഡിഎഫ്ആര്‍എല്‍, മൈസൂര്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 7-ാം തീയതി നടക്കുന്ന സമാപന ചടങ്ങില്‍ നിം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ ചിണ്ഡി വാസുദേവപ്പ്, മുസ്ല്യാര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷരീഫ് മുഹമ്മദ് എന്നിവര്‍ വിശിഷ്ടാഥികളായിരിക്കും.

Tags:    

Similar News