ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ്: 'ഓപ്പറേഷന്‍ ഓയിലു'മായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഒരു നിര്‍മാതാവിന് ഒറ്റ ബ്രാന്‍ഡില്‍ മാത്രമേ നിലവില്‍ വെളിച്ചെണ്ണ വിപണിയിലിറക്കാന്‍ അനുവാദമുള്ളൂ. ഇത് കര്‍ശനമായി പരിശോധിക്കുകയും നടപ്പിലാക്കുകയും ചെയ്യും.
operation oil by food safety department
തിരുവനന്തപുരം: 'ഓപ്പറേഷന്‍ ഓയില്‍' എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. മായം കലര്‍ന്ന വെളിച്ചെണ്ണ, വ്യാജ ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണ തുടങ്ങിയ കണ്ടെത്താനാണ് ഓപ്പറേഷന്‍.
കഴിഞ്ഞ ദിവസങ്ങളിലായി നൂറിലേറെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോരായ്മകള്‍ കണ്ടെത്തിയവര്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഒരു നിര്‍മാതാവിന് ഒറ്റ ബ്രാന്‍ഡില്‍ മാത്രമേ നിലവില്‍ വെളിച്ചെണ്ണ വിപണിയിലിറക്കാന്‍ അനുവാദമുള്ളൂ. ഇത് കര്‍ശനമായി പരിശോധിക്കുകയും നടപ്പിലാക്കുകയും ചെയ്യും.
ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവയുടെ വില്‍പ്പനയും തടയും. എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.