പുനരുപയോഗിക്കാവുന്ന വസ്തു കൈമാറാം: സ്വാപ് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു

സ്വാപ്പ് ഷോപ്പ്. സൗത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയുള്ള കടമുറിയിലാണ് പ്രവര്‍ത്തിക്കുന്നത്

Update: 2023-09-16 11:48 GMT

കൊച്ചി നഗരത്തില്‍ സ്വാപ് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. പുനരുപയോഗിക്കുവാന്‍ കഴിയുന്ന ഏത് വസ്തുവും കൈമാറുവാന്‍ കഴിയുന്ന സ്ഥലമാണ് സ്വാപ്പ് ഷോപ്പ്. സൗത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയുള്ള കടമുറിയിലാണ് 'സബാഷ്' എന്ന പേരില്‍ സ്വാപ് ഷോപ്പ് ആരംഭിച്ചത്. കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ഊര്‍മ്മിള ഉണ്ണി, കൗണ്‍സിലര്‍മാരായ പത്മജ.എസ്. മേനോന്‍, സുധ ദിലീപ് കുമാര്‍, കൊച്ചി നഗരസഭ അഡീഷണല്‍ സെക്രട്ടറി വി.പി.ഷിബു, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷ.ആര്‍.എസ്, കൊച്ചി നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യ ദിവസം തന്നെ ഒട്ടേറെ ആളുകള്‍ വസ്ത്രങ്ങളും, പാത്രങ്ങളും അടക്കമുള്ള വസ്തുകള്‍ കൈമാറ്റം ചെയ്യുവാന്‍ സ്വാപ്‌ഷോപ്പില്‍ എത്തിചേര്‍ന്നു. നഗരസഭ ബഡ്ജറ്റില്‍ പ്രഖ്യാപ്പിച്ച സ്വാപ്പ് ഷോപ്പ് എന്ന ആശയം കൂടുതല്‍ ഡിവിഷനുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുവാനാണ് ലക്ഷ്യം.

Tags:    

Similar News