ഓട്ടം റദ്ദാക്കിയാല്‍ ഇനി ഒല, യൂബര്‍ ഡ്രൈവര്‍മാര്‍ പിഴ അടയ്ക്കണം

  • ഓരോ കാന്‍സലേഷനും പിഴയായി ഒരു ഡ്രൈവര്‍ 50-75 രൂപ അടയ്ക്കണമെന്നും യാത്രക്കാരന് കിഴിവ് നല്‍കണമെന്നും ശിപാര്‍ശ
  • മഹാരാഷ്ട്ര സര്‍ക്കാരിനു മുന്‍പാകെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റിയാണ് ഈ നിര്‍ദേശം വച്ചിട്ടുളളത്

Update: 2023-09-05 07:32 GMT

പതിവായി ഓട്ടം റദ്ദാക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും ഒല, യൂബര്‍ തുടങ്ങിയ കമ്പനികള്‍ പിഴ ചുമത്തണമെന്നു നിര്‍ദേശം. മഹാരാഷ്ട്ര സര്‍ക്കാരിനു മുന്‍പാകെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റിയാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.

റദ്ദാക്കല്‍ ഉപഭോക്താവിനു ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഡ്രൈവര്‍മാരില്‍നിന്നും അടുത്ത ബുക്കിംഗില്‍ കമ്പനികള്‍ പിഴ ഈടാക്കിയതിനു ശേഷം ആ തുക ഉപഭോക്താവിനു കിഴിവായി നല്‍കണമെന്നു നിര്‍ദേശത്തില്‍ പറയുന്നു.

നിലവില്‍ ഉപഭോക്താക്കള്‍ ഓട്ടം റദ്ദാക്കിയാല്‍ അവരില്‍നിന്നും കമ്പനി പിഴ ഈടാക്കുന്നുണ്ട്.

ഓരോ കാന്‍സലേഷനും പിഴയായി ഒരു ഡ്രൈവര്‍ 50-75 രൂപ അടയ്ക്കണമെന്നും യാത്രക്കാരന് കിഴിവ് നല്‍കണമെന്നും ശിപാര്‍ശയുണ്ട്. സര്‍ക്കാര്‍ അംഗീകരിക്കുമ്പോള്‍ മാത്രമായിരിക്കും ഈ ശിപാര്‍ശകള്‍ പ്രാബല്യത്തില്‍ വരികയെന്നാണ് റിപ്പോര്‍ട്ട്.

ടാക്‌സി ക്യാബുകള്‍ 20 മിനിറ്റിനുള്ളില്‍ പിക്കപ്പ് സ്‌പോട്ടിലെത്തണമെന്നും 20 മിനിറ്റില്‍ കൂടുതല്‍ സമയമെടുത്താല്‍ ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Tags:    

Similar News