പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ വില 330 രൂപ

  • ഈ മാസം ഒന്നിന് ഇന്ധന വില 14 രൂപ വര്‍ധിപ്പിച്ചിരുന്നു.

Update: 2023-09-16 11:00 GMT

പാക്കിസ്ഥാനില്‍ ഇന്ധനവിലയില്‍ അനുദിനം വര്‍ധന. പാക്കിസ്ഥാന്‍ ധനമന്ത്രാലയം വെള്ളിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 26.02 രൂപയും ഡീസല്‍ വില 17.34 രൂപയും കൂട്ടി. നിലവില്‍ ഫില്ലിംഗ് സ്റ്റേഷനുകളില്‍ 330 രൂപയ്ക്ക് മുകളിലാണ് പെട്രോളിനും അതിവേഗ ഡീസലിനും (എച്ച്എസ്ഡി) വില.  

330 പാക്കിസ്ഥാൻ രൂപ,  ഇന്ത്യൻ രൂപ ആയി മാറ്റിയാൽ  92 . 51  വരും 

ഓഗസ്റ്റില്‍ രാജ്യത്തിന്റെ പണപ്പെരുപ്പം 27.4 ശതമാനത്തിലധികം വര്‍ധിച്ചു. കാവല്‍ സര്‍ക്കാരില്‍ മുന്നോട്ട് പോകുന്ന പാക്കിസ്ഥാന്റെ രാഷ്ട്രീയം മാസങ്ങളായി കലുഷിതമാണ്. മാത്രമല്ല ഓഗസ്റ്റില്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 20 ശമതാനമാണ് ഇന്ധനവില വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില ഉയരുന്ന പ്രവണത കണക്കിലെടുത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിലവിലുള്ള ഉപഭോക്തൃ വില പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു.

സെപ്തംബര്‍ ഒന്നിന് ഇന്ധന വില 14 രൂപ വര്‍ധിപ്പിച്ചിരുന്നു. ഓഗസ്റ്റ് 15 മുതല്‍ ഒരു മാസത്തിനുള്ളില്‍ ഇന്ധന വിലയില്‍ ലിറ്ററിന് 58.43 രൂപയും 55.83 രൂപയും കൂടി.

പാകിസ്ഥാന്‍ സര്‍ക്കാര്‍ ലിറ്ററിന് 60 രൂപ പെട്രോളിയം വികസന നികുതിയും എച്ച്എസ്ഡിയില്‍ 50 രൂപയും ഈടാക്കുന്നു


Tags:    

Similar News