സൈനിക ശക്തിയില്‍ ഒന്നാമന്‍ യുഎസ്, പാകിസ്ഥാന്റെ സ്ഥാനം 7, ഇന്ത്യയുടെ സ്ഥാനം ?

  • സൗദി അറേബ്യയുടെ സ്ഥാനം 22 ആണ്
  • ഉക്രെയ്‌ന്റെ സ്ഥാനം 15
  • ഇസ്രയേലിന്റെ സ്ഥാനം 18

Update: 2023-07-11 07:09 GMT

ആഗോളതലത്തില്‍ ഡിഫന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഡാറ്റാ വെബ്സൈറ്റായ ഗ്ലോബല്‍ ഫയര്‍പവറിന്റെ കണക്കില്‍, റഷ്യയും ചൈനയുമാണു സൈനികശക്തിയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം അലങ്കരിക്കുന്നത്. ലോകത്തില്‍ സൈനിക ശക്തിയില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കുമാണ്. ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്ഥാന് ഏഴാം സ്ഥാനമാണുള്ളത്. ഇന്ത്യയാകട്ടെ സൈനിക ശക്തിയില്‍ നാലാം സ്ഥാനത്തുമാണുള്ളത്.

ഇന്ത്യയുടെ തന്നെ അയല്‍രാജ്യമായ ഭൂട്ടാനും യൂറോപ്യന്‍ രാജ്യമായ ഐസ്‌ലന്‍ഡുമാണ് ലോകത്തിലെ ഏറ്റവും ദുര്‍ബലമായ സൈനിക ശക്തികളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ചില രാജ്യങ്ങള്‍.

സൗദി അറേബ്യയുടെ സ്ഥാനം 22 ആണ്. ഇസ്രയേലിന്റെ സ്ഥാനം 18, ഇറാന്റെ സ്ഥാനം 17, ഉക്രെയ്‌ന്റെ സ്ഥാനം 15 എന്നിങ്ങനെയുമാണ്.

കര,നാവിക,വായു വിഭാഗങ്ങളിലായി 14,50,000 സൈനികര്‍ ഇന്ത്യയ്ക്കുണ്ടെന്നും കണക്കുകള്‍ പറയുന്നു.

സൈനിക യൂണിറ്റുകളുടെ എണ്ണം, സാമ്പത്തിക നില, ലോജിസ്റ്റിക്കല്‍ ശേഷി, ഭൂമിശാസ്ത്രം തുടങ്ങിയവയായിരുന്നു സൈനിക ശക്തി അളക്കാനായി ഗ്ലോബല്‍ ഫയര്‍പവര്‍ മാനദണ്ഡമാക്കിയ ഘടകങ്ങള്‍.

ലോകത്തിലെ 145 രാജ്യങ്ങളാണ് 2023-ലെ പട്ടികയിലുള്ളത്.

1. അമേരിക്ക

2. റഷ്യ

3. ചൈന

4. ഇന്ത്യ

5. യുകെ

6. ദക്ഷിണ കൊറിയ

7. പാകിസ്ഥാന്‍

8. ജപ്പാന്‍

9. ഫ്രാന്‍സ്

10. ഇറ്റലി

എന്നിവരാണ് പട്ടികയിലെ ആദ്യ 10 മുന്‍നിര സ്ഥാനക്കാര്‍.

ഏറ്റവും ദുര്‍ബലരായ 10 രാജ്യങ്ങള്‍ ഇവയാണ്;

1. ഭൂട്ടാന്‍

2. ബെനിന്‍

3. മോള്‍ഡോവ

4. സൊമാലിയ

5. ലൈബീരിയ

6. സുരിനാം

7. ബെലിസ്

8. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്

9. ഐസ്‌ലന്‍ഡ്

10. സിയേറി ലിയോണ്‍

Tags:    

Similar News