'ലാഭം പോര',എണ്ണ കമ്പനികൾ ഗ്യാസ് കണക്ഷൻ തുക ഇരട്ടിയാക്കി

 രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ഇനി ചെലവേറും. 750 രൂപയാണ് എണ്ണക്കമ്പനികള്‍ പുതുതായി വര്‍ധിപ്പിച്ചത്. ഇതോടെ പുതിയ കണക്ഷനുള്ള ചെലവ് 1450 ല്‍ നിന്ന് 2200 ആയി വര്‍ധിച്ചിട്ടുണ്ട്. കൂടാതെ, 14.2 കിലോ വീതം ഭാരമുള്ള രണ്ട് സിലിണ്ടറുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ കണക്ഷന്‍ എടുക്കുന്ന സമയത്ത് 1500 രൂപ കണക്ഷന്‍ ഫീസിന് പുറമെ നല്‍കണം. അതായത് പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ രണ്ട് സിലിണ്ടറുകള്‍ എടുക്കുന്നതിന് ഉപഭോക്താക്കള്‍ സെക്യൂരിറ്റിയായി 4,400 രൂപ നല്‍കേണ്ടിവരും. എല്‍പിജി ഗ്യാസ് റെഗുലേറ്റന്റെ വില […]

Update: 2022-06-17 01:48 GMT
രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ഇനി ചെലവേറും. 750 രൂപയാണ് എണ്ണക്കമ്പനികള്‍ പുതുതായി വര്‍ധിപ്പിച്ചത്. ഇതോടെ പുതിയ കണക്ഷനുള്ള ചെലവ് 1450 ല്‍ നിന്ന് 2200 ആയി വര്‍ധിച്ചിട്ടുണ്ട്. കൂടാതെ, 14.2 കിലോ വീതം ഭാരമുള്ള രണ്ട് സിലിണ്ടറുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ കണക്ഷന്‍ എടുക്കുന്ന സമയത്ത് 1500 രൂപ കണക്ഷന്‍ ഫീസിന് പുറമെ നല്‍കണം. അതായത് പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ രണ്ട് സിലിണ്ടറുകള്‍ എടുക്കുന്നതിന് ഉപഭോക്താക്കള്‍ സെക്യൂരിറ്റിയായി 4,400 രൂപ നല്‍കേണ്ടിവരും.
എല്‍പിജി ഗ്യാസ് റെഗുലേറ്റന്റെ വില 150 നിന്ന് 250 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ 2022 ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. 5 കിലോ സിലിണ്ടറുകള്‍ക്കുള്ള സെക്യൂരിറ്റി തുകയും കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ 5 കിലോ സിലിണ്ടറിന് 800 രൂപയ്ക്ക് പകരം 1150 രൂപ നല്‍കണം. അതേസമയം, പുതിയ ഗ്യാസ് കണക്ഷനുമായി വരുന്ന പാസ്ബുക്കിന് 25 രൂപയും പൈപ്പിന് 150 രൂപയും ഉപഭോക്താക്കള്‍ നല്‍കണം. ഉയര്‍ന്ന എല്‍പിജി വിലയും പെട്രോള്‍, ഡീസല്‍ നിരക്കുകളും നേരിടുന്ന സാധാരണക്കാര്‍ക്ക് മറ്റൊരു തിരിച്ചടിയായേക്കും ഈ പുതിയ നീക്കം
Tags:    

Similar News