കയറ്റുമതി $36.27 ബില്യണായെങ്കിലും ആശ്വാസമില്ല; വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിൽ

ജൂലൈയിൽ  ഇന്ത്യയുടെ കയറ്റുമതി 2.14 ശതമാനം ഉയർന്ന്  36.27 ബില്യൺ ഡോളറായി. വ്യാപാരക്കമ്മി ഏകദേശം മൂന്നിരട്ടിയായി. ഇത് 30 ബില്യൺ ഡോളറായി ഉയർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ 70 ശതമാനത്തിലധികം വർധനയുണ്ടായി. ഇറക്കുമതി 43.61 ശതമാനം ഉയർന്ന് 66.27 ബില്യൺ ഡോളറിലെത്തി. 2021 ജൂലൈയിൽ വ്യാപാരക്കമ്മി 10.63 ബില്യൺ ഡോളറായിരുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം ജൂലൈയിലെ കയറ്റുമതിയിൽ 0.76 ശതമാനം(35.24 ബില്യൺ ഡോളറിന്റെ) കുറവുണ്ടായി. എന്നിരുന്നാലും, 2022-23 […]

Update: 2022-08-13 20:30 GMT

ജൂലൈയിൽ ഇന്ത്യയുടെ കയറ്റുമതി 2.14 ശതമാനം ഉയർന്ന് 36.27 ബില്യൺ ഡോളറായി. വ്യാപാരക്കമ്മി ഏകദേശം മൂന്നിരട്ടിയായി. ഇത് 30 ബില്യൺ ഡോളറായി ഉയർന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ 70 ശതമാനത്തിലധികം വർധനയുണ്ടായി. ഇറക്കുമതി 43.61 ശതമാനം ഉയർന്ന് 66.27 ബില്യൺ ഡോളറിലെത്തി. 2021 ജൂലൈയിൽ വ്യാപാരക്കമ്മി 10.63 ബില്യൺ ഡോളറായിരുന്നു.

ഈ മാസം ആദ്യം പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം ജൂലൈയിലെ കയറ്റുമതിയിൽ 0.76 ശതമാനം(35.24 ബില്യൺ ഡോളറിന്റെ) കുറവുണ്ടായി. എന്നിരുന്നാലും, 2022-23 ഏപ്രിൽ-ജൂലൈ കാലയളവിൽ കയറ്റുമതി 20.13 ശതമാനം ഉയർന്നു.

നാലു മാസത്തിനിടെ ഇറക്കുമതി 48.12 ശതമാനം വർധിച്ച് 256.43 ബില്യൺ ഡോളറിലേക്ക് എത്തി. 2021-22 ഏപ്രിൽ-ജൂലൈ കാലയളവിൽ വ്യാപാരക്കമ്മി 42 ബില്യൺ ഡോളറിൽ നിന്ന് 98.99 ബില്യൺ ഡോളറായി ഉയർന്നു.

ഈ വർഷം ജൂലൈയിൽ ക്രൂഡ്, പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി 21.13 ബില്യൺ യുഎസ് ഡോളറായിരുന്നു. 2021 ജൂലൈയിലെ 12.4 ബില്യൺ യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 70.4 ശതമാനം വർധന.

Tags:    

Similar News