'ഓണക്കച്ചവടം' പൊടി പൊടിച്ചു : റെക്കോര്‍ഡ് വില്‍പനയുമായി മില്‍മ

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പനയുമായി സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാല്‍ സഹകരണ സംഘമായ മില്‍മ. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴ് വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷം ഇതേ ഓണം വില്‍പനയേക്കാള്‍ കൂടുതല്‍ ലഭിച്ചുവെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് 11.12 ശതമാനം വര്‍ധനവോടെ ഈ നാലു ദിവസങ്ങളില്‍ 94,59,576 ലിറ്ററാണ് പാല്‍ വിറ്റഴിച്ചതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ എട്ടിന് തിരുവോണ ദിനത്തില്‍ മാത്രം 35,11,740 ലിറ്റര്‍ പാലാണ് വിറ്റഴിച്ചത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.03 […]

Update: 2022-09-11 02:16 GMT

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പനയുമായി സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാല്‍ സഹകരണ സംഘമായ മില്‍മ. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴ് വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷം ഇതേ ഓണം വില്‍പനയേക്കാള്‍ കൂടുതല്‍ ലഭിച്ചുവെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് 11.12 ശതമാനം വര്‍ധനവോടെ ഈ നാലു ദിവസങ്ങളില്‍ 94,59,576 ലിറ്ററാണ് പാല്‍ വിറ്റഴിച്ചതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ എട്ടിന് തിരുവോണ ദിനത്തില്‍ മാത്രം 35,11,740 ലിറ്റര്‍ പാലാണ് വിറ്റഴിച്ചത്,

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.03 ശതമാനം വര്‍ധനവുണ്ടായെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

സെപ്തംബര്‍ 4 മുതല്‍ 7 വരെ 11,30,545 കിലോ തൈര് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18.26 ശതമാനം അധികമാണിത്. തിരുവോണ ദിവസം മാത്രം 3,45,386 കിലോ തൈരാണ് വിറ്റത്. മുന്‍വര്‍ഷത്തേക്കാള്‍ 13.52 ശതമാനം വര്‍ധനയാണ് തിരുവോണ ദിവസത്തെ തൈര് വില്‍പനയിലുണ്ടായത്.

ഈ ദിവസങ്ങളില്‍ മില്‍മ എട്ടുലക്ഷത്തോളം പാക്കറ്റ് പാലടപ്പായസം മിക്സ് വിറ്റു.

മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങളായ വെണ്ണ, പനീര്‍, പേഡ, ഫ്‌ലേവര്‍ഡ് മില്‍ക്ക്, ഐസ്‌ക്രീം എന്നിവയും ഉത്സവ ദിവസങ്ങളില്‍ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി മില്‍മ അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News