ജ്യോഗ്രഫിക്കല്‍ ഇന്‍ഡക്‌സ് മുദ്ര എന്തിന്?

ഭൂമിശാസ്ത്രപരമായി ഒരു  സ്ഥലത്തിന് (ഉദാ. നഗരം, പ്രദേശം അല്ലെങ്കില്‍ രാജ്യം) അനുയോജ്യമായ രീതിയിൽ ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന പേരോ അടയാളമോ ആണ് ജ്യോഗ്രഫിക്കല്‍ ഇന്‍ഡക്‌സ് (ജിഐ) മുദ്ര. ഉത്പ്പന്നത്തിന്റെ ഉറവിടം സൂചിപ്പിക്കുന്നതിനാല്‍ ഉത്പ്പന്നത്തിന് ചില ഗുണങ്ങള്‍ ഉണ്ടെന്നും നിര്‍മാണരീതി മികച്ചതാണെന്നുമുള്ള പ്രശസ്തി ഈ സര്‍ട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നു. ഒരു പ്രത്യേക  ഉത്പ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ, പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ജ്യോഗ്രഫിക്കല്‍ ഇന്‍ഡക്‌സ് മുദ്ര എന്ന് പറയുന്നത്. ജി ഐ ടാഗുകള്‍ അനുകരിക്കുന്നത് പിഴ ഈടാക്കാവുന്ന […]

Update: 2022-01-06 06:49 GMT
story

ഭൂമിശാസ്ത്രപരമായി ഒരു സ്ഥലത്തിന് (ഉദാ. നഗരം, പ്രദേശം അല്ലെങ്കില്‍ രാജ്യം) അനുയോജ്യമായ രീതിയിൽ ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന പേരോ അടയാളമോ...

ഭൂമിശാസ്ത്രപരമായി ഒരു സ്ഥലത്തിന് (ഉദാ. നഗരം, പ്രദേശം അല്ലെങ്കില്‍ രാജ്യം) അനുയോജ്യമായ രീതിയിൽ ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന പേരോ അടയാളമോ ആണ് ജ്യോഗ്രഫിക്കല്‍ ഇന്‍ഡക്‌സ് (ജിഐ) മുദ്ര. ഉത്പ്പന്നത്തിന്റെ ഉറവിടം സൂചിപ്പിക്കുന്നതിനാല്‍ ഉത്പ്പന്നത്തിന് ചില ഗുണങ്ങള്‍ ഉണ്ടെന്നും നിര്‍മാണരീതി മികച്ചതാണെന്നുമുള്ള പ്രശസ്തി ഈ സര്‍ട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നു. ഒരു പ്രത്യേക ഉത്പ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ, പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ജ്യോഗ്രഫിക്കല്‍ ഇന്‍ഡക്‌സ് മുദ്ര എന്ന് പറയുന്നത്. ജി ഐ ടാഗുകള്‍ അനുകരിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്. ചെന്നൈ ആസ്ഥാനമായ ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് രജിസ്ട്രിയാണ് ഈ ടാഗുകള്‍ നല്‍കിയിരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഒരു പ്രത്യേക പ്രദേശത്തെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വ്യാപാര നാമങ്ങളും വ്യാപാരമുദ്രകളും ഗവണ്‍മെന്റുകള്‍ സംരക്ഷിച്ചിട്ടുണ്ട്. ലോക വ്യാപാര സംഘടനയില്‍ അംഗമെന്ന നിലയില്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് ഭൂപ്രദേശസൂചിക പ്രാബല്യത്തില്‍ വന്നത് 2003 സെപ്റ്റംബറിലാണ്. ഉപഭോക്താവിനോ ഉത്പന്ന നിര്‍മാതാവിനോ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ജ്യോഗ്രഫിക്കല്‍ മാര്‍ക്ക് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു.

ഒരു ഭൂമിശാസ്ത്രപരമായ സൂചകം, ഉത്പ്പന്നത്തിന്റെ നിര്‍മ്മാണ വൈദഗ്ധ്യങ്ങളും പാരമ്പര്യങ്ങളും പോലെയുള്ള പ്രത്യേക ഗുണങ്ങളും വ്യക്തമാക്കുന്നു.. ഉദാഹരണത്തിന് കരകൗശലവസ്തുക്കള്‍, പ്രാദേശിക പ്രകൃതി വിഭവങ്ങള്‍ എന്നിവയ്ക്ക് മാര്‍ക്കറ്റിങും ബ്രാന്റിങും സാധ്യമാകുന്നു. ഇതെല്ലാം ഓരോ പ്രാദേശിക സമൂഹങ്ങളുടെ പാരമ്പര്യങ്ങളില്‍ ഉള്‍ച്ചേര്‍ന്നതുമാണ്. ധാരാളം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ജ്യോഗ്രഫിക്കല്‍ ടാഗ് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആദ്യമായ ആറന്മുള കണ്ണാടിയ്ക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആലപ്പുഴ കയറും, നവര അരിയും പാലക്കാടന്‍ മട്ടയും ഗന്ധകശാല അരിയും പിന്നീട് ഈ പട്ടികയില്‍ ഇടം പിടിച്ചു.

ഉത്പ്പന്നങ്ങള്‍ക്ക് കൂട്ടായ ഉടമസ്ഥതയിലുള്ള സര്‍ട്ടിഫിക്കേഷനാണ് ലഭിക്കുക. സവിശേഷതകളോ ഭൂമിശാസ്ത്രപരമായ അടിസ്ഥാനമോ ഉള്ള ഉത്പ്പന്നങ്ങളെ തിരിച്ചറിയാനും വേര്‍തിരിക്കാനും ഈ ടാഗുകള്‍ സഹായിക്കുന്നു.

Tags:    

Similar News