ഐപിഒയിലേക്കിറങ്ങാന്‍ ഐആര്‍ഇഡിഎയും, ലിസ്റ്റ് ചെയ്യാന്‍ ക്യാബിനറ്റ് അനുമതി

  • ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക്ക് മാനേജ്‌മെന്റ് (ഡിഐപിഎഎം) ആകും ലിസ്റ്റിംഗ് നടപടികള്‍ക്ക് നേതൃത്വം നല്‍കുക

Update: 2023-03-18 04:52 GMT

മുംബൈ: കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ ന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്പ്‌മെന്റ് ഏജന്‍സി ലിമിറ്റഡിന് (ഐആര്‍ഇഡിഎ) ഐപിഒയില്‍ പങ്കെടുക്കുന്നതിനായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ ക്യാബിനറ്റ് അനുമതി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക്ക് മാനേജ്‌മെന്റ് (ഡിഐപിഎഎം) ആകും ലിസ്റ്റിംഗ് നടപടികള്‍ക്ക് നേതൃത്വം നല്‍കുക എന്നും സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മറ്റി ഇറക്കിയ അറിയപ്പിലുണ്ട്. 2017 ഐആര്‍ഇഡിഎ 13.90 കോടി ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് നടന്നില്ല. അന്ന് ഓഹരിയ്ക്ക് 10 രൂപ വെച്ച് ഐപിഒയില്‍ വില്‍ക്കാനായിരുന്നു നീക്കം.

Tags:    

Similar News