ആഭ്യന്തര ഉപയോഗം കൂടി; പഞ്ചസാര കയറ്റുമതി 28.57 ശതമാനം കുറയും

ഡെല്‍ഹി: എഥനോളിന്റെ ഉത്പാദനത്തിനായി കരിമ്പ് വന്‍തോതില്‍ ഉപയോഗിക്കുന്നതും കുറഞ്ഞ ഓപ്പണിംഗ് ബാലന്‍സ് സ്റ്റോക്കും 2022-23 സീസണില്‍ രാജ്യത്തെ പഞ്ചസാര കയറ്റുമതി 28.57 ശതമാനം കുറഞ്ഞ് ഏകദേശം 8 ദശലക്ഷം ടണ്ണിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഓപ്പണ്‍ ജനറല്‍ ലൈസന്‍സിലോ നിലവിലുള്ള ക്വാട്ട സമ്പ്രദായത്തിലോ കയറ്റുമതി അനുവദിക്കണമോ എന്നത് കരിമ്പ് ക്രഷിംഗ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ വിലയുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കും. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര സീസണ്‍. കരിമ്പ് ക്രഷിംഗ് സീസണ്‍ സാധാരണയായി […]

Update: 2022-08-26 04:34 GMT

ഡെല്‍ഹി: എഥനോളിന്റെ ഉത്പാദനത്തിനായി കരിമ്പ് വന്‍തോതില്‍ ഉപയോഗിക്കുന്നതും കുറഞ്ഞ ഓപ്പണിംഗ് ബാലന്‍സ് സ്റ്റോക്കും 2022-23 സീസണില്‍ രാജ്യത്തെ പഞ്ചസാര കയറ്റുമതി 28.57 ശതമാനം കുറഞ്ഞ് ഏകദേശം 8 ദശലക്ഷം ടണ്ണിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.

ഓപ്പണ്‍ ജനറല്‍ ലൈസന്‍സിലോ നിലവിലുള്ള ക്വാട്ട സമ്പ്രദായത്തിലോ കയറ്റുമതി അനുവദിക്കണമോ എന്നത് കരിമ്പ് ക്രഷിംഗ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ വിലയുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കും.

ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര സീസണ്‍. കരിമ്പ് ക്രഷിംഗ് സീസണ്‍ സാധാരണയായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ആരംഭിച്ച് ഏപ്രില്‍ പകുതി വരെ തുടരും. ഈ സീസണില്‍ പഞ്ചസാര കയറ്റുമതി 11.2 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. മൊത്തത്തിലുള്ള പഞ്ചസാര ഉത്പാദനം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ വരുന്ന സീസണില്‍ കയറ്റുമതി കുറഞ്ഞേക്കാം.

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി രാജ്യത്ത് പഞ്ചസാരയുടെ ഓപ്പണിംഗ് ബാലന്‍സ് 8-10 ദശലക്ഷം ടണ്‍ ആയിരുന്നു. എന്നാല്‍ 2022-23 സീസണില്‍ ഇത് 6 ദശലക്ഷം ടണ്ണിലേക്ക് കുറയാന്‍ സാധ്യതയുണ്ട്.

2022-23 ല്‍ എഥനോളിന്റെ ഉത്പാദനത്തിനായി കരിമ്പ് ഉപയോഗിക്കുന്നത് നിലവിലെ സീസണിനേക്കാള്‍ കൂടുതലായിരിക്കും. അടുത്ത സീസണില്‍ ഏകദേശം 4.5-5.0 ദശലക്ഷം ടണ്‍ പഞ്ചസാര എഥനോളിനായി മാറ്റിനവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീസണില്‍ ഇത് 3.5 ദശലക്ഷം ടണ്ണായിരുന്നു.

നിലവിലെ സീസണിലെ 39.5 ദശലക്ഷം ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-23 സീസണില്‍ രാജ്യത്തെ മൊത്തം പഞ്ചസാര ഉത്പാദനം 40 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News