തുടര്‍ച്ചയായ നാലാം ദിനത്തിലും നഷ്ടത്തില്‍ അവസാനിച്ച് വിപണി

  • ദുര്‍ബലമായ ആഗോള വിപണികളും, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വിറ്റഴിക്കലും വിപണി ഇടിയുന്നതിനു മറ്റു കാരണങ്ങളായി.

Update: 2022-12-07 11:13 GMT

stock market closing updates 

മുംബൈ : തുടര്‍ച്ചയായി നാലാം സെഷനിലും കുത്തനെ ഇടിഞ്ഞു വിപണി. ആര്‍ബിഐ നിരക്കുയര്‍ത്തിയതിനു പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സേര്‍വ്, ടാറ്റ സ്റ്റീല്‍ മുതലായ പ്രധാന ഓഹരികള്‍ ഇടിഞ്ഞത് വിപണിക്ക് പ്രതികൂലമായി.

ദുര്‍ബലമായ ആഗോള വിപണികളും, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വിറ്റഴിക്കലും വിപണി ഇടിയുന്നതിനു മറ്റു കാരണങ്ങളായി. സെന്‍സെക്‌സ് 215.68 പോയിന്റ് ഇടിഞ്ഞ് 62,410.68 ലും നിഫ്റ്റി 82.25 പോയിന്റ് നഷ്ട്ടത്തില്‍ 18,560.50 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സില്‍ എന്‍ടിപിസിയാണ് ഏറ്റവുമധികം നഷ്ട്ടം നേരിട്ടത്. ഇന്ന് വിപണിയില്‍ എന്‍ടിപിസിയുടെ ഓഹരികള്‍ 2 ശതമാനം ഇടിഞ്ഞു. കൂടാതെ ബജാജ് ഫിന്‍സേര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ എന്നിവ നഷ്ടത്തിലായി.

ഏഷ്യന്‍ പെയിന്റ്‌സ്, എച്ച് യുഎല്‍, എല്‍ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക്, ഐടിസി എന്നിവ ലാഭത്തില്‍ അവസാനിച്ചു. ഏഷ്യന്‍ വിപണിയില്‍ ഷാങ്ഹായ്, ഹോങ്കോങ്, സിയോള്‍ ടോക്കിയോ എന്നിവ കുത്തനെ ഇടിഞ്ഞു.

ഉച്ച കഴിഞ്ഞുള്ള സെഷനില്‍ യൂറോപ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 1.56 ശതമാനം ഇടിഞ്ഞ് ബാരലിന് 78.11 ഡോളറായി.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ആര്‍ബിഐ തുടര്‍ച്ചയായി അഞ്ചാം തവണയും പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി. വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 635.35 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News