തുടക്കം ഉയര്‍ച്ചയോടെ നിഫ്റ്റി 19330 പോയിന്റില്‍

  • നിഫ്റ്റി 19325 പോയിന്റിൽ വ്യാപാരം നടക്കുന്നു
  • സെന്‍സെക്‌സ് സൂചിക 72 പോയിന്റ് മെച്ചപ്പെട്ട് 65070 പോയിന്റിൽ
  • നിഫ്റ്റി ബാങ്ക് നേരിയ തോതില്‍ കുറഞ്ഞു.

Update: 2023-08-29 05:34 GMT

ഇന്ത്യന്‍ ഓഹരി വിപണി ബഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും പോസിറ്റീവായി വ്യാപാരം ആരംഭിച്ചു. തിങ്കളാഴ്ചത്തെ ക്ലോസിംഗിനേക്കാള്‍ എഴുപതു പോയിന്റോളം ഉയര്‍ന്നു വ്യാപാരം തുടങ്ങിയ നിഫ്റ്റി 19377 പോയിന്റ് വരെ എത്തിയതിനുശേഷം 19325 പോയിന്റിനടുത്ത് വ്യാപാരം നടക്കുകയാണ്. എല്ലാ സെക്ടര്‍ സൂചികകളുംതന്നെ പോസീറ്റീവാണ് ഓപ്പണ്‍ ചെയ്തത്. നിഫ്റ്റി ബാങ്ക് നേരിയ തോതില്‍ കുറഞ്ഞു.

സെന്‍സെക്‌സ് സൂചിക 72 പോയിന്റ് മെച്ചപ്പെട്ട് 65070 പോയിന്റിന് ചുറ്റളവിലാണി്‌പ്പോള്‍. സൂചിക ഓപ്പണ്‍ ചെയ്തത്. 65180 പോയിന്റഇലാണ്.

ആദ്യമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ വിപണി മനോഭാവം പൊതുവേ പോസീറ്റാവായി തുടരുകയാണ്.

റിലയന്‍സ്, ഭാര്‍തി എയര്‍ടെല്‍, എച്ച് ഡിഎഫ് സി ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, ഐസി ഐസിഐ ബാങ്ക് തുടങ്ങിയവ സജീവമായി വ്യാപാരം ചെയ്യപ്പെടുന്നുണ്ട്.

ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, അദാനി എന്റര്‍പ്രൈസസ്, പവര്‍ ഗ്രിഡ്, യുപി എല്‍ തുടങ്ങിയ ഓഹരികള്‍ 1 - 1.5 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഭാര്‍തി എയര്‍ടെല്‍ ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച് യു എല്‍ എന്നിവയിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്.

ഇന്ന് ലിസ്റ്റ് ചെയ്ത പിരമഡ് ടെക്‌നോപ്ലാസ്റ്റ് ഇഷ്യു പ്രൈസിനേക്കാള്‍ 13 ശതമാനം പ്രീമിയത്തില്‍ 187 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യുവില 166 രൂപയായിരുന്നു.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ വന്‍ വ്യാപാരമാണ് നടക്കുന്നത്. ഒരവസരത്തില്‍ 207.25 രൂപ വരെ താഴ്ന്ന ജിയോ ഫിന്‍ 11 മണിക്ക് 215.15 രൂപയിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. തിങ്കളാഴ്ചത്തെ ക്ലോസിംഗ് 211.15 രൂപയായിരുന്നു

Tags:    

Similar News