രണ്ടാം ദിവസവും ജെഎസ്ഡബ്‌ള്യു ഇന്‍ഫ്രാ മുന്നേറ്റം
ജെഎസ് ഡബ്‌ള്യു ഇന്റഫ്രായുടെ ബോണ്ട് റേറ്റിംഗ് ഉയർന്നു
ഒക്ടോബര്‍ മൂന്നിന് ലിസ്റ്റ് ചെയ്ത ജെഎസ് ഡബ്‌ള്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ രണ്ടാം ദിവസവും പുതിയ ഉയരത്തില്‍ എത്തി. ലിസ്റ്റിംഗ് ദിവസം 157.5 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി രണ്ടാം ദിവസം 167.5 രൂപ വരെ എത്തിയശേഷം 164 രൂപയുടെ ചുറ്റളവിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
ഇഷ്യു വിലയായ 119 രൂപയേക്കാള്‍ ഏതാണ്ട് 41 ശതമാനം വര്‍ധനയാണ് ഓഹരികള്‍ നേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് ജെഎസ് ഡബ്‌ള്യു ഇന്റഫ്രായുടെ ബോണ്ട് റേറ്റിംഗ് ബിഎ-2 വില്‍നിന്ന് ബിഎ-1 ആയി ഉയര്‍ത്തിയിരുന്നു. അതായത് സ്റ്റേബിളില്‍നിന്ന് പോസീറ്റീവിലേക്ക്.
സെപ്റ്റംബര്‍ 29ന് അവസാനിച്ച കമ്പനിയുടെ ഇഷ്യുവിന് 37 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ഐപിഒ വഴി 2800 കോടി രൂപ സമാഹരിച്ചിരുന്നു. ഇതില്‍ 31 ശതമാനം കടം തിരിച്ചടയ്ക്കാനും 42 ശതമാനം വികനസത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മൂലധനച്ചെലവിനുമാണ് ഉപയോഗിക്കുക. കമ്പനിയുടെ മുഖ്യ കണ്ടെയ്‌നര്‍ ടെര്‍മിനലായ ജെയ്ഗഡ് പോര്‍ട്ട്, മാംഗളൂര്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എന്നിവയുടെ വികസനത്തിന് ഇഷ്യു തുകയില്‍ ഒരു ഭാഗം ഉപയോഗിക്കും.
പോര്‍ട്ടുമായി ബന്ധപ്പെട്ട ചരക്കുനീക്കു മേഖലയില്‍ അതിവേഗം വളരുന്ന കമ്പനികളിലൊന്നാണ് ജെഎസ് ഡബ്‌ള്യു ഇന്‍ഫ്രാ. നടപ്പുവര്‍ഷത്തിന്റെ ആദ്യ മൂന്നുമാസക്കാലത്ത് കമ്പനി 878 കോടി രൂപ വരുമാനവും 322 കോടി രൂപ അറ്റാദായവും നേടിയിരുന്നു. കമ്പനി 2021-23 കാലയളവില്‍ 15.27 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ട്.
