ചാഞ്ചാട്ടത്തിനൊടുവില്‍ ചുവപ്പില്‍ നിലയുറപ്പിച്ച് വിപണികള്‍
- മികച്ച നേട്ടവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
- സെഷനിലുടനീളം കയറിയും ഇറങ്ങിയും സെന്‍സെക്സും നിഫ്റ്റിയും
തുടര്‍ച്ചയായ മൂന്നാം സെഷനിലും ദിശ വ്യക്താകാതെ അനിശ്ചിതത്വം നിറഞ്ഞ് ഓഹരി വിപണി സൂചികകള്‍. ഇടിവില്‍ തുടങ്ങിയ വിപണികള്‍ പിന്നീട് ഇടയ്ക്ക് നേട്ടത്തിലേക്ക് നീങ്ങിയെങ്കിലും നേരിയ കയറ്റവും ഇറക്കവുമായി മുന്നോട്ടുനീങ്ങി. തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കിന്‍റെയും ആഗോള വിപണിയിൽ നിന്നുള്ള സമ്മിശ്ര പ്രവണതകളും നിക്ഷേപകരെ സ്വാധീനിച്ചു.
നിഫ്റ്റി 48.2 പോയിന്‍റ് (0.25%) ഇടിവോടെ 19395.30ലും സെന്‍സെക്സ് 143.41 പോയിന്‍റ് (0 .22%) ഇടിവോടെ 64832 .20ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇൻഡസിന്ദ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടം സ്വന്തമാക്കിയ പ്രധാന ഓഹരികള്‍. ഹിന്ദുസ്ഥാൻ യൂണിലിവർ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് തുടങ്ങിയവയാണ് വലിയ ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ പോസിറ്റിവായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോംഗ് താഴ്ന്ന നിലയിലാണ്. യുഎസ് വിപണികൾ ബുധനാഴ്ച സമ്മിശ്രമായ നിലയിലായിരുന്നു.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച ഇക്വിറ്റികളില്‍ 84.55 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് 33.21 പോയിന്റ് (0.05 ശതമാനം) ഉയർന്ന് 64,975.61 എന്ന നിലയിലെത്തി. നിഫ്റ്റി 36.80 പോയിന്റ് (0.19 ശതമാനം) ഉയർന്ന് 19,443.50 ലെത്തി.
