സെന്‍സെക്‌സും നിഫ്റ്റിയും താഴോട്ട്
- ബ്രെന്റ് ക്രൂഡ് 0.99 ശതമാനം ഉയര്‍ന്ന് ബാരലിന് 94.89 ഡോളറിലെത്തി.
ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കും വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പ്പനകള്‍ക്കും ഇടയില്‍ ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ ഓഹരി സൂചികള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് മൂന്നോറോളം പോയിന്റ് ഇടിഞ്ഞ് 65,648 എന്ന നിലയിലെത്തി.
ഇന്നി രാവിലെ 19637 പോയിന്‍റില്‍ ഓപ്പണ്ർ ചെയ്ത നിഫ്റ്റി 19649 വരെ എത്തിയശേഷം താഴേയ്ക്കു പോവുകയായിരുന്നു. 19544 പോയിന്‍റ് വരെ എത്തിയ നിഫ്റ്റി ഇപ്പോള്‍ 19581 പോയിന്‍റിലാണ് വ്യാപാരം.
സണ്‍ ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തിലാണ് മുന്നേറുന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റന്‍, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്ടം നേരിട്ടു.
ആഗോള സൂചികകള്‍
ഏഷ്യന്‍ വിപണികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിയോളും ടോക്കിയോയും നഷ്ടത്തില്‍ വ്യാപാരം നടത്തുമ്പോള്‍, ഷാങ്ഹായും ഹോങ്കോംഗ് സൂചികളും നേട്ടത്തിലാണ്. അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഉയര്‍ന്ന പലിശനിരക്കും സാമ്പത്തിക തകര്‍ച്ചയും സംബന്ധിച്ച് നിക്ഷേപകര്‍ ആശങ്കാകുലരായതാണ് അമേരിക്കന്‍ വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്.
ഉയര്‍ന്ന ആവശ്യകതയില്‍ നിക്ഷേപകര്‍ വിതരണ നിയന്ത്രണം പ്രതീക്ഷിക്കുന്നതിനാല്‍ എണ്ണവില കുതിച്ചുയര്‍ന്നു.
വിദേശ നിക്ഷേപം
'വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കാണ് ഈ മാസത്തില്‍ ഇതുവരെ അഭിമുഖീകരിച്ച ഏറ്റവും വലിയ പരിമിതി. കൂടാതെ ആഗോള എണ്ണവില വര്‍ധനയും സമീപകാലത്തെ യുഎസ് പലിശ നിരക്ക് വര്‍ധനകള്‍ സംബന്ധിച്ച ആശങ്കളും നിക്ഷേപകരെ പ്രതിസന്ധിയിലാക്കുന്നു,' മേത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 693.47 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
'ഉയരുന്ന ഡോളര്‍ മൂല്യം, യുഎസ് ബോണ്ട് യീല്‍ഡുകള്‍, ക്രൂഡ് വില വര്‍ധന എന്നിവ ഇന്ത്യന്‍ ഓഹരി വിപണിയെ സ്വാധീനിക്കുന്നത് തുടരുന്നു. യുഎസ് വിപണികളില്‍ നിന്നുള്ള സൂചനകളും പ്രതീക്ഷ നല്‍കാത്തവയാണ്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
