അക്ഷയതൃതീയ സ്വര്‍ണോത്സവം ഈ മാസം 22, 23 തിയതികളില്‍

  • പുതിയ സ്റ്റോക്കുകളും ലൈറ്റ് വെയിറ്റ് ആഭരണങ്ങളും എല്ലാ ഷോറൂമുകളിലും എത്തിയിട്ടുണ്ട്

Update: 2023-04-19 10:00 GMT

ഈ വര്‍ഷത്തെ അക്ഷയതൃതീയ,കേരളത്തിലെ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വര്‍ണ വ്യാപാരികള്‍ സ്വര്‍ണോത്സവമായി ആഘോഷിക്കുന്നു. ജ്യോതിശാസ്ത്ര പ്രകാരം ഇത്തവണത്തെ അക്ഷയതൃതീയമുഹൃത്തം ഈ മാസം 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാലാണ് 2 ദിവസമായി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ കേരളത്തിലെ സ്വര്‍ണാഭരണശാലകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ സര്‍ണ വ്യാപാര സ്ഥാപനങ്ങളും സ്വര്‍ണോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ സ്റ്റോക്കുകളും ലൈറ്റ് വെയിറ്റ് ആഭരണങ്ങളും എല്ലാ ഷോറൂമുകളിലും എത്തിയിട്ടുണ്ട്.

വലിയൊരു ആഘോഷമായി ഇത്തവണ അക്ഷയ തൃതീയ മാറുമെന്നാണ് വിലയിരുത്തുന്നതെന്ന് ഓര്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.

Tags:    

Similar News