മണ്‍സൂണ്‍ ഇങ്ങെത്തി; ഇനി ആയുര്‍വേദ ചികിത്സക്കാലം

  • പല സ്ഥലങ്ങളിലും ബുക്കിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.

Update: 2023-06-10 09:15 GMT

ആയുര്‍വേദ ചികിത്സയുടെ ആവശ്യകത ഉയരുന്നത് പലപ്പോഴും മഴക്കാലങ്ങളിലാണ്. പഞ്ഞമാസമായ കര്‍ക്കടകത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് പ്രാധാന്യം ഏറെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ആയുര്‍വേദ ചികിത്സയ്ക്കായി മാത്രം എത്തുന്നത്. ഇത്തവണയും പ്രതീക്ഷ തെറ്റില്ലന്നാണ് ആരോഗ്യ മേഖല വിലയിരുത്തുന്നത്.

ഇത്തവണയും കൂടുതല്‍ ആളുകള്‍ ആയുര്‍വേദ ടൂറിസവുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ഏതാണ്ട് 25 ശതമാനത്തിന്റെ വര്‍ധന ഈ വര്‍ഷം കണക്കുകൂട്ടുന്നുണ്ട്. ആശുപത്രികളും, റിസോര്‍ട്ടുകളും മൂന്ന് ദിവസത്തോളം താമസിച്ച് ചികിത്സയുടെ ഭാഗമാകാവുന്ന പ്ലാനുകള്‍ മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്നവ വരെ പലയിടത്തും ഓഫര്‍ ചെയ്യുന്നുണ്ട്. പല സ്ഥലങ്ങളിലും ബുക്കിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ജൂണ്‍ അവസാനിക്കുന്നതിന് മുന്‍പ് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്.

മെഡിക്കല്‍ ടൂറിസം

ഏറെ സാധ്യതകളുള്ള ടൂറിസം വ്യവസായ രംഗമായി മാറിയിരിക്കുകയാണ് ഇന്ന് ആരോഗ്യ മേഖല. വിദേശ രാജ്യങ്ങളേക്കാള്‍ ചെലവുകുറഞ്ഞ ചികിത്സാ സൗകര്യങ്ങള്‍ ആയുര്‍വേദമുള്‍പ്പെടെയുള്ള വിഭാഗത്തില്‍ കേരളത്തില്‍ ലഭ്യമാണ്. കൂടാതെ കാലാവസ്ഥയും സഞ്ചാരികളെ ഇവിടേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. നിലവില്‍ കോവിഡ് നല്‍കിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കുള്ള തുടര്‍ ചികിത്സയായും എത്തുന്നവരുടെ സ്വദേശികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ട്.

Tags:    

Similar News