സംരംഭവും തൊഴിലും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം: മന്ത്രി എം ബി രാജേഷ്
- ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശദിനാഘോഷ പരിപാടിയ്ക്ക് മുന്നോടിയായി തൃത്താലയുടെ തനത് കലാ പരിപാടികളും ജനകീയാസൂത്രണത്തെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചുമുള്ള പ്രദര്‍ശ്ശനം, എക്സിബിഷന്‍ എന്നിവ ഫെബ്രുവരി 16ന് ആരംഭിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരമാവധി വിഭവ സ്രോതസ് കണ്ടെത്താനും ഉപയോഗപ്പെടുത്താനും കഴിയണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനം സാധ്യമായാല്‍ സര്‍ക്കാരിനേക്കാള്‍ വലിയ വിഭവസ്രോതസ് ഒരുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും.
ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം തൃത്താല-ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രാദേശിക സാമ്പത്തിക വികസനത്തിന് വേണ്ടിയുള്ള സുപ്രധാന ചര്‍ച്ചാ വേദിയാകും തദ്ദേശ ദിനാഘോഷം.
പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി പ്രാദേശിക സാമ്പത്തിക വികസനം സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം വര്‍ധിപ്പിച്ച്, സ്വന്തം വരുമാനം ഉപയോഗിച്ച് ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് പൂര്‍ണ്ണതോതില്‍ നിലവില്‍ വന്ന ശേഷമുള്ള ആദ്യ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. ഈ വര്‍ഷം സ്വരാജ് ട്രോഫിക്കുള്ള മാനദണ്ഡങ്ങളും അഴിച്ചുപണിയുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി സ്റ്റാര്‍ റേറ്റിംഗ് ഏര്‍പ്പെടുത്തും. ഭാവിയില്‍ ഇത് പ്ലാന്‍ ഫണ്ടുമായി ബന്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി തുകയുടെ 0.5 ശതമാനം എല്ലാവര്‍ഷവും സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നുണ്ട്. അത് ഇക്കുറിയും തുടരും. തദ്ദേശസ്ഥാപനങ്ങള്‍ സംരംഭവും തൊഴിലും ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം, പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലും, മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്.
മാലിന്യസംസ്‌കരണ രംഗത്ത് ശ്രദ്ധേയമായ ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ജനുവരി 26 മുതല്‍ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി 25000 സ്ഥലങ്ങള്‍ കൂടി മാലിന്യമുക്തമാക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശദിനാഘോഷ പരിപാടിയ്ക്ക് മുന്നോടിയായി തൃത്താലയുടെ തനത് കലാ പരിപാടികളും ജനകീയാസൂത്രണത്തെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചുമുള്ള പ്രദര്‍ശ്ശനം, എക്സിബിഷന്‍ എന്നിവ ഫെബ്രുവരി 16ന് ആരംഭിക്കും.
19ന് രാവിലെ 10 ന് ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി രക്ഷാധികാരിയും തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ചെയര്‍മാനുമായി തദ്ദേശ ദിനാഘോഷ സംഘാടകസമിതി രൂപീകരിച്ചു.
