ഡി ആർ ഡി ഒ ' ഡയർ ടു ഡ്രീം ' 4.0 :നൂതനാശയങ്ങൾക്ക് ചിറകുകൾ നൽകുന്നു

  • സാങ്കേതികമേഖലയിൽ നൂതനാശയങ്ങൾ ഗവേഷണം നടത്തുന്നവർക്ക് പ്രസ്തുത മേഖലയിലെ പ്രശ്ന പരിഹാരങ്ങൾ നിർദ്ദേശിക്കാം

Update: 2023-02-23 09:45 GMT

രാജ്യത്തെ പ്രതിരോധ മേഖലയിൽ നൂതനാശയങ്ങൾ സൃഷ്ടിക്കുന്നതിനായി വ്യക്തികളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നത്തിനു വേണ്ടി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്നെന്റ് ഓർഗനൈസേഷൻ (DRDO) നടത്തുന്ന 'ഡയർ ടു ഡ്രീം ' മത്സരത്തിലേക്കു അപേക്ഷകൾ ക്ഷണിക്കുന്നു.

വ്യക്തിവിഭാഗത്തിൽ യഥാക്രമം അഞ്ചുലക്ഷം, നാലുലക്ഷം, മൂന്നുലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങൾക്കു നൽകുക. സ്റ്റാർട്ടപ്പ് വിഭാഗത്തിൽ 10 ലക്ഷം,8 ലക്ഷം,6 ലക്ഷം എന്നിങ്ങനെ ആണ് സമ്മാനത്തുകകൾ.

സാങ്കേതികമേഖലയിൽ നൂതനാശയങ്ങൾ ഗവേഷണം നടത്തുന്നവർക്ക് പ്രസ്തുത മേഖലയിലെ പ്രശ്ന പരിഹാരങ്ങൾ നിർദ്ദേശിക്കാം.

വിവിധ മേഖലകളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ് . 18 വയസ്സുകഴിഞ്ഞവർക്ക് വ്യക്തിഗതവിഭാഗത്തിൽ പങ്കെടുക്കാം. പരമാവധി നാലുപേരടങ്ങുന്ന ടീമായും പങ്കെടുക്കാം.

ഡിപ്പാർട്ട്മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) അംഗീകാരമുള്ള സ്റ്റാർട്ടപ്പിന് സ്റ്റാർട്ടപ്പ് വിഭാഗത്തിൽ മത്സരിക്കാം. സ്റ്റാർട്ടപ്പുള്ള വ്യക്തിക്ക് രണ്ടിലും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങളും അപേക്ഷ നൽകുന്നതിനും www.drdo.res.in/dare2dream4/ സന്ദർശിക്കുക.അവസാന തീയതി: ഫെബ്രുവരി 28.

Tags:    

Similar News