മുട്ടയിലും 'വില കൂടോത്രം'; വിപണിയില്‍ ലഭ്യതക്കുറവും

  • ട്രോളിംഗ് വന്നതും മുട്ട വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

Update: 2023-06-16 10:30 GMT

ഇറച്ചിക്കോഴി വില കേട്ട് ഞെട്ടിയ മലയാളികള്‍ക്ക് കോഴിമുട്ടയിലും കൂടോത്രം കിട്ടി. മുട്ട വില സര്‍വ്വകാല റെക്കോര്‍ഡിലാണ് കുതിച്ചുയരുന്നത്. ഏഴ് മുതല്‍ എട്ട് രൂപരെയാണ് ഇപ്പോള്‍ കോഴിമുട്ടക്ക് ഈടാക്കുന്നത്. ലഭ്യതയിലും ഗണ്യമായ കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് കോഴിമുട്ടയും ഇറച്ചിക്കോഴിയും എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ശ്രീലങ്കയും ഗള്‍ഫ് രാജ്യങ്ങളുമാണ് ഇവരുടെ പ്രധാന വിപണികള്‍. കയറ്റുമതി ഉയര്‍ന്നതോടെയാണ് മുട്ടവിലയില്‍ ഈ വര്‍ധന. കേരളത്തിലേയ്ക്ക് പ്രതിദിനം 10 ലക്ഷം മുട്ടയാണ് തമിഴ്‌നാട്ടില്‍ നിന്നും എത്തുന്നത്. തമിഴ്‌നാട്ടിലെ പ്രധാന മുട്ട വ്യാപര കേന്ദ്രങ്ങളിലെല്ലാം തന്നെ ഏതാണ്ട് ആറ് രൂപയോളം ഒരു മുട്ടയ്ക്ക് വില എത്തിയിട്ടുണ്ട്.

പൊള്ളിപ്പിച്ച് ചിക്കന്‍

അന്യസംസ്ഥാന ലോബികളുടെ ഇടപെടലുകള്‍ മൂലം സംസ്ഥാനത്ത് കോഴിവില വില വര്‍ധനവിന് കുതിച്ചുയരുയാണ്. രണ്ടാഴ്ച്ചക്കിടയിലാണ് കോഴിവിലയില്‍ പൊള്ളുന്ന വിലക്കയറ്റമുണ്ടായത്. ചൂട് മൂലം ഉത്പാദനം കുറഞ്ഞെന്ന കാരണമാണ് അന്യ സംസ്ഥാന വ്യാപാരികള്‍ വില ഉയര്‍ത്താന്‍ പറയുന്ന ന്യായീകരണം. വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി കട അടച്ചിടല്‍ സമരം നടത്തിയിരുന്നു.

വിപണിയില്‍ ഒരു കിലോ ചിക്കന്റെ വില 160-180 നിരക്കിലാണ്. രണ്ടാഴ്ച്ച മുന്‍പ് 115-125 രൂപയായിരുന്നു. തിരുപ്പൂര്‍ ജില്ലയിലെ പല്ലടം ആണ് കോഴി വളര്‍ത്തലിന്റെ പ്രധാന കേന്ദ്രം. കോഴി വളര്‍ത്താന്‍ 40 ദിവസമാണ് ആവശ്യമായത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ചൂട് കൂടുമ്പോള്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. കൂടാതെ കോഴി വളര്‍ത്തലും മന്ദഗതിയിലായി. അതിനാല്‍ സ്‌റ്റോക്കിലുണ്ടായ കുറവാണ് വില വര്‍ധനവിലേയ്ക്ക് നയിച്ചിരിക്കുന്നത്.

Tags:    

Similar News